General News

ജിഎസ്ടി : ഇന്‍സുലിന്‍, സ്‌കൂള്‍ ബാഗ് എന്നിവയുള്‍പ്പടെ 63 ഇനങ്ങള്‍ക്ക് വിലകുറയും

Sun, Jun 11, 2017

Arabianewspaper 226
ജിഎസ്ടി :  ഇന്‍സുലിന്‍, സ്‌കൂള്‍ ബാഗ് എന്നിവയുള്‍പ്പടെ 63 ഇനങ്ങള്‍ക്ക് വിലകുറയും

ചരക്കു സേവന നികുതി നടപ്പിലാകുന്നതോടെ 63 ഇനങ്ങള്‍ക്കു കൂടി വിലകുറുയമെന്ന് ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റിലി അറിയിച്ചു.


ജൂലൈ ഒന്നിനാണ് ജിഎസ്ടി രാജ്യവ്യാപകമായി നടപ്പിലാക്കുന്നത്. കൗണ്‍സിലിന്റെ പതിനാറാം യോഗത്തിലാണ് ഈ കാര്യങ്ങളില്‍ തീരുമാനമായത്.


ഇന്‍സുലിന്‍ , സ്‌കൂള്‍ ബാഗ്, പ്രിന്ററുകള്‍, ചന്ദനത്തിരി എന്നിവയുടെ വില കുറയുമെന്ന് മന്ത്രി അറിയിച്ചു., ഇന്‍സുലിന്റെ വില അഞ്ചു ശതമാന്തതോളം കുറയും,.


100 രൂപയില്‍ കുറവുള്ള സിനിമ ടിക്കറ്റുകള്‍ക്ക് നികുതി 18 ശതമാനമായി കുറച്ചു.എന്നാല്‍, 100 രൂപയിലേറെയുള്ള ടിക്കറ്റുകള്‍ക്ക് 28 ശതമാനമായി നികുതി നിജപ്പെടുത്തി. കമ്പ്യൂട്ടര്‍ പ്രിന്ററുകളഉടെ നിലവിലെ നികുതിയായ 28 ശതമാനം 18 ആയി കുറയും. കുട്ടികളുടെ ചിത്ര രചന പുസ്തകള്‍ക്ക് നിലവിലെ 12 ശതമാനത്തില്‍ നിന്ന് പൂജ്യമായി കുറയും.


അച്ചാറ്, സോസ്, തുടങ്ങിയ അടുക്കള വസ്തുക്കള്‍ക്ക് 18 ശതമാനം നികുതിയില്‍ നിന്ന് 12 ശതമാനമായും കുറയും.


പതിനഞ്ചാം മീറ്റിംഗില്‍ സ്വര്‍ണം ഉള്‍പ്പടെയുള്ള വസ്തുക്കളുടെ ന്ികുതി കുറച്ചിരുന്നു.

Tags : GST 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ