General News

11 കാരനെ കൊലപ്പെടുത്തിയ ബുര്‍ഖ ധരിച്ചയാളുടെ സിസിടിവി ദൃശ്യം പോലീസ് പുറത്തു വിട്ടു

Sun, Jun 11, 2017

Arabianewspaper 354
11 കാരനെ കൊലപ്പെടുത്തിയ ബുര്‍ഖ ധരിച്ചയാളുടെ സിസിടിവി ദൃശ്യം പോലീസ് പുറത്തു വിട്ടു

അബുദാബിയില്‍ പതിനൊന്നു വയസുകാരനായ ബാലനെ ലൈംഗികമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയ പാക് സ്വദേശിയുടെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പുറത്തു വിട്ടു.


ബാലനുമായി ഇയാള്‍ ലിഫ്റ്റില്‍ കയറി പോകുന്നതും കെട്ടിടത്തിലേക്ക് വരുന്നതും സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. സ്ത്രീയുടെ വേഷം ധരിച്ച് മുഖം മൂടിയ നിലയിലാണ് ഇയാള്‍ എത്തിയത്.


ബാലനുമായി ഇയാള്‍ കെട്ടിടത്തിന്റെ ടെറസില്‍ എത്തിയ ശേഷം ലൈംഗികമായി ഉപയോഗിച്ചു തുടര്‍ന്ന് ബാലനെ പ്ലാസ്റ്റിക് കയര്‍ മുറുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.


അസം മജീദ് എന്ന ബാലനെ ജൂണ്‍ ഒന്നിനാണ് കാണാതായത്. സമീപമുള്ള പള്ളിയില്‍ പോയ ശേഷമാണ് ബാലനെ കാണാതായത്. പിറ്റേന്ന് കുട്ടിയുടെ മൃതദേഹം കെട്ടിടത്തിന്റെ മുകളില്‍ കണ്ടെത്തുകയായിരുന്നു.


സംഭവുമായി ബന്ധപ്പെട്ട് 33 കാരാനായ പാകിസ്ഥാനി പൗരനെ അറസ്റ്റ് ചെയ്യുകയായിരുന്നു. മരിച്ച ബാലന്റെ കുടുംബവുമായി അടുപ്പമുള്ളയാളാണ് ഇയാള്‍.


Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ