General News

കേരളത്തിലെ ബിജെപി -സിപിഎം ആക്രമണങ്ങള്‍ക്ക് കാരണം മാധ്യമ പ്രവര്‍ത്തകരുടെ ഗൂഡാലോചനയെന്ന്

Sun, Jun 11, 2017

Arabianewspaper 245
കേരളത്തിലെ ബിജെപി -സിപിഎം ആക്രമണങ്ങള്‍ക്ക് കാരണം മാധ്യമ പ്രവര്‍ത്തകരുടെ ഗൂഡാലോചനയെന്ന്

കേരളത്തില്‍ കഴിഞ്ഞ കുറച്ചു ദിവസമായി അരങ്ങേറുന്ന സിപിഎം-ബിജെപി സംഘര്‍ഷങ്ങള്‍ക്ക് കാരണം മാധ്യമ പ്രവര്‍ത്തകരാണെന്ന് കാണിച്ച് ഹൈക്കോടതി അഭിഭാഷകകന്റെ പരാതി.


ഡെല്‍ഹിയില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ എകെജി ഭവനില്‍ ഹിന്ദു സേന പ്രവര്‍ത്തകര്‍ കൈയ്യേറ്റത്തിന് മുതിര്‍ന്ന സംഭവം കേരളത്തില്‍ വന്‍ പ്രതിഷേധത്തിനും ബിജെപി-ആര്‍എസ്എസ് സംഘര്‍ഷത്തിനും കാരണമായിരുന്നു.


എന്നാല്‍, ഹിന്ദു സേന പ്രവര്‍ത്തകര്‍ ആക്രമിച്ചു എന്നത് ആര്‍എസ്എസ് ആക്രമിച്ചു എന്നാക്കി വാര്‍ത്ത നല്‍കണമെന്ന് മാതൃഭൂമി യിലെ ശ്രീജിത് എന്ന രിപ്പോര്‍ട്ടര്‍ വാട്‌സ്പ് ഗ്രൂപ്പില്‍ സഹപ്രവര്‍ത്തകരോട് നിര്‍ദ്ദേശിച്ചതിന്റെ സ്‌ക്രീന്‍ഷോട്ട് ആധാരമാക്കിയാണ് ഇപ്പോള്‍ പരാതി നല്‍കിയിരിക്കുന്നത്.


കലാപത്തിന് ആഹ്വാനം നല്‍കി എന്ന ഗുരുതരമായ കുറ്റമാണ് ശ്രീജിത്തിന് മേല്‍ ആരോപിച്ചിരിക്കുന്നത്. മാതൃഭൂമിയിലെ ചീഫ് ന്യുസ് റിപ്പോര്‍ട്ടറായ ശ്രീജിതും ദേശാഭിമാനിയിലെ ദിലീപിനുമെതിരെയാണ് വാട്‌സ്ആപ് ഗ്രൂപ്പ് സന്ദേശം അടിസ്ഥാനമാക്കി കേസ് നല്‍കിയിരിക്കുന്നത്.


കേരളത്തിലെ മാധ്യമങ്ങള്‍ ആര്‍എസ്എസിനെതിരെ ഗൂഡാലോചന നടത്തുന്നുവെന്ന് കാണിച്ചാണ് ദയാസിന്ധു ശ്രീഹരി എന്ന അഭിഭാഷകന്‍ എറണാകുളത്ത് സൈബര്‍ സെല്ലിനും എസ്പിക്കും പരാതി നല്‍കിയിരിക്കുന്നത്.


ഡെല്‍ഹിയില്‍ നടന്ന ചെറിയ സംഭവം രാജ്യത്ത് മറ്റൊരിടത്തും ഇത്രയും വലിയ പ്രതിഷേധവും സംഘര്‍ഷവും ഉണ്ടാക്കിയില്ലെന്നും എന്നാല്‍,. കേരളത്തില്‍ ഇത് കലാപമായി മാറിയെന്നും പരാതിയില്‍ ആരോപിക്കുന്നു. കലാപത്തിന് ആഹ്നാനം നല്‍കുന്ന പ്രകോപനപരമായ വാര്‍ത്തകളാണ് മാധ്യമങ്ങള്‍ നല്‍കുന്നതെന്നും പരാതിയില്‍ പറയുന്നു. കേരളത്തിലെ മുഖ്യധാര മാധ്യമങ്ങള്‍ ആര്‍എസ്എസിനെതിരെ ഗൂഡാലോചന നടത്തുകയും വ്യാജ പ്രചരണം അഴിച്ചു വിടുകയുമാണ് ചെയ്തതെന്നും പരാതിയില്‍ ആരോപിക്കുന്നു.


ഇന്ത്യന്‍ ശിക്ഷാ നിയമം, 120 ി 153 , 505 എന്നീ വകുപ്പുകള്‍ പ്രകാരം കേസ് എടുക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.


അതേസമയം, ഹിന്ദു സേനയാണ് ആക്രമിച്ചതെന്നും ദേശാഭിമാനിയില്‍ ആര്‍എസ്എസ് എന്ന് നല്‍കിയതിനെ പരിഹസിച്ചാണ് ശ്രീജിത്ത് ഹിന്ദു സേനയെന്നൊന്നും പറയരുതെന്നും ആര്‍എസ്എസ് എന്നു തന്നെ കൊടുക്കണമെന്നും കമന്റ് ചെയ്തതെന്നും ചിലര്‍ പറയുന്നു.


ഡെല്‍ഹിയില്‍ എകെജി ഭവനിലെ ആക്രമണത്തിന് ഉത്തരവാദി സംഘപരിവാറാണെന്ന അടിസ്ഥാനരഹിതമായ ട്വിറ്റര്‍ പോസ്റ്റിട്ട് സംഘര്‍ഷത്തിന് കാരണമാക്കിയെന്ന് ആരോപിച്ച് സീതാറാം യെ്ച്ചൂരിക്കെതിരെ സംസ്ഥാന ഡിജിപി സെന്‍കുമാറിന് കേരള ബിജെപി സെക്രട്ടറി വിവി രാജേഷ് കഴിഞ്ഞ ദിവസം പരാതി നല്‍കിയിരുന്നു.


യെച്ചൂരിയുടെ ഈ സന്ദേരശത്തെതുടര്‍ന്ന് കേരളത്തിലൂടെനീളം ബിജെപെിക്കെതിരെ സിപിഎം പ്രവര്‍ത്തകര്‍ ആക്രമണം അഴിച്ചു വിടുകയായിരുന്നുവെന്ന് വിവി രാജേഷ് ആരോപിച്ചിരുന്നു.


Tags : CPI(M)-BJP 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ