General News

അലങ്കാര മത്സ്യം,. നായ വിപണനത്തിലും നിയന്ത്രണം

Sun, Jun 11, 2017

Arabianewspaper 296
അലങ്കാര മത്സ്യം,. നായ വിപണനത്തിലും നിയന്ത്രണം

അലങ്കാര മത്സ്യകൃഷിയും വിപണനവും നായ ബിസിനസും നടത്തുന്നവര്‍ക്ക് ഇനി മുതല്‍ ട്രേഡ് ലൈസന്‍സും മറ്റും അനിവാര്യാമാകുന്നു. വാണിജ്യാടിസ്ഥാനത്തിലുള്ള വില്‍പന കേന്ദ്രങ്ങള്‍ക്കാണ് നിയന്ത്രണം വരുന്നത്.


നായ വില്‍പനയ്ക്കും അലങ്കാര മത്സ്യ വിപണനത്തിനും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ലൈസന്‍സ് വേണമെന്ന് കേന്ദ്ര വനം -പരിസ്ഥിതി മന്ത്രാലയത്തിന്റെ മെയ് 23 ലെ പ്രത്യേക വിജ്ഞാപനത്തില്‍ പറയുന്നു.


മൃഗങ്ങളോടുള്ള ക്രൂരത തടയുന്നതിനുള്ള 1960 ലെ നിയമത്തിന്റെ ചുവടു പിടിച്ചാണ് പുതിയ വിജ്ഞാപനം. നേരത്തെ, കന്നു കാലികളെ കശാപ്പിനായി കാലിചന്തകളില്‍ വില്‍ക്കുന്നത് തടഞ്ഞു കൊണ്ട് വിജ്ഞാപനം പുറപ്പെടുവിച്ചതിന്റെ തുടര്‍ച്ചയായാണ് പുതിയ ഉത്തരവ് ഇറങ്ങിയിരിക്കുന്നത്.


രണ്ടു മാസത്തില്‍ താഴെ പ്രായമുള്ള നായക്കുട്ടികളെ വില്‍പ്പനയ്ക്ക വെയ്ക്കരുതെന്നും നായ്ക്കള്‍ക്ക് മൈക്രോ ചിപ് ഘടിപ്പിക്കണമെന്നും ശ്വാന പ്രദര്‍ശനങ്ങള്‍ നടത്തുമ്പോള്‍ മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും പുതിയ ഉത്തരവില്‍ പറയുന്നു,.


അലങ്കാര മത്സ്യങ്ങളെ സ്ഫടിക ഭരണിയില്‍ പ്രദര്‍ശിപ്പിക്കരുതെന്നും ഇതിനായി ഫിഷ് ടാങ്കുകള്‍ വേണമെന്നും നിര്‍ദ്ദേശിച്ചിരുന്നു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ