General News

ഗാന്ധിജിയെ അപമാനിച്ച അമിത് ഷാ മാപ്പു പറയണം -പ്രതിഷേധം ശക്തം

Sun, Jun 11, 2017

Arabianewspaper 196
ഗാന്ധിജിയെ അപമാനിച്ച അമിത് ഷാ മാപ്പു പറയണം -പ്രതിഷേധം ശക്തം

രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ ജാതി പേര് പരാമര്‍ശിച്ച് അപമാനിച്ച ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമ്ിത് ഷാ മാപ്പു പറയണമെന്ന് കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍,.


സ്വാതന്ത്ര്യത്തെ ഒറ്റുകൊടുക്കുകയും ഗാന്ധിജിയെ വധിക്കുകയും ചെയ്ത കുലദ്രോഹികളുടെ പാരമ്പര്യത്തിന്റെ കണ്ണിയാണ് ഷാ. തനിക്ക് പറ്റിയ തെറ്റ് ഏറ്റു പറഞ്ഞ് രാഷ്ട്രത്തോടും ജനങ്ങളുടേയും മുന്നില്‍ മാപ്പു പറയണമെന്നും സുധീരന്‍ ഫെയ്‌സ് ബുക്ക് പോസ്റ്റില്‍ അറിയി്ച്ചു.


അമിത് ഷായ്‌ക്കെതിരെ രാജ്യദ്രോഹത്തിന് കേസ് എടുത്ത് കുറ്റവിചാരണ ചെയ്യണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.


കഴിഞ്ഞ ദിവസം ഛത്തീസ് ഗഡില്‍ നടന്ന ഒരു സംവാദത്തില്‍ കോണ്‍ഗ്രസിനെതിരെ വിമര്‍ശനാത്മകമായ പ്രസ്താവന നടത്തുന്നതിനിടെയാണ് ഗാന്ധിജിയെ വലിയ ബുദ്ധിശാലിയായ ബനിയ എന്ന് അമിത് ഷാ വിശേഷിപ്പിച്ചത്.


ഗുജറാത്തി വാണിജ്യ സമുദായമായ ബനിയ വിഭാഗത്തില്‍ ജനിച്ച ഗാന്ധിജി സ്വാതന്ത്ര്യ പ്രക്ഷോഭത്തിനു മാത്രമായി രൂപികൃതമാായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സ്വാതന്ത്ര്യ ലബ്ധിക്കു ശേഷം പിരിച്ചു വിടണമെന്ന് ആവശ്യപ്പെട്ടിരുന്നു. കോണ്‍ഗ്രസിനു സ്വാതന്ത്ര്യ സമരത്തിനപ്പുറം പ്രത്യ.യശാസ്ത്രമോ ലക്ഷ്യമോ ഇല്ലായിരുന്നുവെന്നും ഷാ പറഞ്ഞു.


കോണ്‍ഗ്രസ് പാര്‍ട്ടി സ്ഥാപിച്ചത് ഒരു ബ്രീട്ടീഷ് കാരനാണെന്നും തുടര്‍ന്ന് ഇത് സ്വാത്ന്ത്ര്യ സമരത്തിനുള്ള വേദിയായി മാറുകയായിരുന്നുവെന്നും ഷാ പറഞ്ഞു.


വിവിധ ചിന്താ ധാരകളില്‍ പെട്ടവരായിരുന്നു കോണ്‍ഗ്രസില്‍ ഉണ്ടായിരുന്നത്. ഹിന്ദു നേതാവായ മദന്‍ മോഹന്‍ മാളവ്യ,. മുസ്ലീം നേതാവ് മൗലാന അബ്ദുല്‍ കലാം ആസാദ്, സോഷ്യലിസ്റ്റുകള്‍ എന്നിവരെല്ലാം ഈ വേദിയില്‍ എത്തി. ഇതാണ് ദീര്‍ഘ വീക്ഷണത്തോടെ ഗാന്ധിജി -അദ്ദേഹം ബുദ്ധിശാലിയായ ബനിയയാണ്- ഭാവിയില്‍ കോണ്‍ഗ്രസിന് എന്തു സംഭവിക്കുമെന്ന് മുന്‍ കൂട്ടി കണ്ടാണ് അദ്ദേഹം കോണ്‍ഗ്രസ് പിരിച്ചു വിടണമെന്ന് ആവശ്യപ്പെട്ടത്. എന്നാല്‍, ഗാന്ധിജിക്ക് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. എന്നാല്‍, പാര്‍്ട്ടിയിലെ ചില നേതാക്കാള്‍ ഈ ദൗത്യം ഏറ്റെടുത്തിട്ടുണ്ട്. ഷാ പറഞ്ഞു.


അതേസമയം, അമിത് ഷായുടെ പ്രസ്താവനയ്‌ക്കെതിരെ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികള്‍ ശക്തമായ പ്രതിഷേധവുമായി രംഗത്ത് എത്തി. ജാതീയതയ്‌ക്കെതിരെ പോരാടേണ്ട സമയത്ത് ജാതി പറയുകയാണ് ബിജെപി. ഇവര്‍ ഈ രാജ്യത്തെ ഏവിടെ കൊണ്ട് ചെ്ന്ന് എത്തിക്കുമെന്ന് കോണ്‍ഗ്‌സ് വക്താവ് രണ്‍ദീപ് സുര്‍ജെ വാലെ പറഞ്ഞു,

Tags : Amit Shah 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ