General News

മീന്‍പിടിത്ത ബോട്ടില്‍ വിദേശ കപ്പലിടിച്ചു, രണ്ടു പേര്‍ മരിച്ചു

Sun, Jun 11, 2017

Arabianewspaper 185
മീന്‍പിടിത്ത ബോട്ടില്‍ വിദേശ കപ്പലിടിച്ചു, രണ്ടു പേര്‍ മരിച്ചു

കൊച്ചി പുറം കടലില്‍ മത്സ്യബന്ധനത്തിന് പോയ ബോട്ടില്‍ കപ്പലിടിച്ച് രണ്ടു പേര്‍ മരിച്ചു,. പുതുവൈപ്പിനില്‍ നിന്ന് 15 നോട്ടിക്കല്‍ മൈല്‍ അകലെ വെച്ച് ഇന്ന് പുലര്‍ച്ചെയാണ് അപകടം.


ഇടിച്ച ശേഷം ലൈറ്റുകള്‍ അണച്ച് രക്ഷപ്പെട്ട കപ്പലിനെ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡും നാവിക സേനയും ചേര്‍ന്ന് പിടികൂടി. കപ്പലിനെ കൊച്ചി തീരത്തേക്ക് കൊണ്ടുവരികയാണ്.


അസം സ്വദേശി രാഹുല്‍, കുളച്ചല്‍ സ്വദേശി തമ്പി ദൂരെ എന്നിവരാണ് മരിച്ചത്. ബോട്ടില്‍ പതിനാലോളം തൊഴിലാളികള്‍ ഉണ്ടായിരുന്നു. ഇവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.


തോപ്പും പടിയില്‍ നിന്ന് വെള്ളിയാഴ്ച പുറപ്പെട്ട കാര്‍മല്‍ മാത എന്ന ബോട്ടാണ് അപകടത്തില്‍ പെട്ടത്.


അപകടം ഉണ്ടാക്കിയ കപ്പലിന്റെ ക്യാപ്ടനെതിരെ നരഹത്യക്ക് കേസ് എടുക്കുമെന്ന് പോലീസ് അറിയിച്ചു.


ബോട്ട് നങ്കൂരമിട്ട് മത്സ്യബന്ധനം നടത്തുന്നതിനിടെയാണ് കപ്പല്‍ ഇടിച്ചത്.

Tags : Kochi 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ