General News

ഫസല്‍വധം : മൊഴി തല്ലിപ്പറയിച്ചത്. ക്രൂരമായ മര്‍ദ്ദനമേറ്റുവാങ്ങി -സൂബിഷ്

Sat, Jun 10, 2017

Arabianewspaper 330
ഫസല്‍വധം :  മൊഴി തല്ലിപ്പറയിച്ചത്. ക്രൂരമായ മര്‍ദ്ദനമേറ്റുവാങ്ങി -സൂബിഷ്

തലശേറിയിലെ ഫസല്‍ വധം താനും മറ്റു മൂന്നു പേരും ചേര്‍്ന്ന് നടത്തിയതാണെന്ന മൊഴി പോലീസ് തല്ലിപ്പറയിപ്പിച്ചതാണെന്ന് ആര്‍എസ്എസ് പ്രവര്‍ത്തകനായ സുബീഷ്.


സംഭവത്തില്‍ ആര്‍എസ്എസിനും ബിജെപിക്കും പങ്കുണ്ടെന്ന് തന്നെക്കോണ്ട് പറയിക്കാന്‍ തലകീഴായി കെട്ടിത്തൂക്കി ക്രൂരമര്‍ദ്ദനം നടത്തിയതായും സുബീഷ് വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു,


ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നാണ് പോലീസ് നല്‍കിയ മൊഴിക്കെതിരെ പരസ്യമായി രംഗത്ത് വരാതിരുന്നത്. ഇതിനെതിരെ താന്‍ സ്വകാര്യ അന്വ്യാം ഫയല്‍ ചെയ്തിരുന്നു.


കേസ് കോടതിയുടെ പരിഗണനയിലാണ് തന്നെ അതി ക്രൂരമായാണ് പോലീസ് മര്‍ദ്ദിച്ചത്. നഗ്നനാക്കി തലകീഴായി കെട്ടിത്തൂക്കിയിട്ടായിരുന്നു മര്‍ദ്ദനം. മുഖത്ത് മുളക് കലക്കിയ വെള്ളം ഒഴിപ്പി്ച്ച് പീഡിപ്പിച്ചു,. ഫസല്‍ വധക്കേസില്‍ ആര്‍എസിഎസിനെതിരെ മൊഴി നല്‍കണമെന്ന് പോലീസ് നിര്‍ബന്ധിച്ചു മരിക്കുമെന്ന് ഉറപ്പായപ്പോഴാണ് മൊഴി റെക്കോര്‍ഡ് ചെയ്തത്.


സ്വാഭാവികമായി തോന്നാന്‍ നിരവധി പ്രാവശ്യം മൊഴി റെക്കോര്‍ഡ് ചെയ്തു. മൊഴി ഇന്നലെ ചാനലുകളില്‍ പുറത്തു വന്നതിനെ തുടര്‍ന്നാണ് താന്‍ പരസ്യമായി ഇതിനെതിരെ രംഗത്ത് വന്നതെന്ന് സുബീഷ് പറഞ്ഞു.


സിപിഎം പ്രവര്‍ത്തകനായ മോഹനനെ കൊലപ്പെടുത്തിയ കേസില്‍ ചോദ്യം ചെയ്യാനാന്നെ പേരിലാണ് തന്നെ പോലീസ് കസ്റ്റിഡിയില്‍ എടുത്തത്. തുടര്‍ന്ന് ഫസല്‍ വധത്തില്‍ ആര്‍എസ്എസിന് പങ്കുണ്ടെന്നും താനാണ് കൊല നടത്തിയതെന്നും പറയണമെന്നും പോലീസ് ആവശ്യപ്പെടുകയായിരുന്നു. തനിക്കെതിരെയുള്ള തെളിവുകള്‍ പോലീസ് കെട്ടിച്ചമച്ചതാണെന്നും സുബീഷ് പറയുന്നു. സുബീഷിന്റെ വാര്‍ത്താ സമ്മേളനത്തിനു പിന്നാലെ വാര്‍ത്താ ചാനലുകാര്‍ക്ക് സുബീഷിന്റെതെന്നു കരുതുന്ന ഫോണ്‍ സംഭാഷണം ലഭിച്ചു, ഇതില്‍ പറയുന്നതു പ്രകാരം കൊലപാതകം നടത്തിയതിനെ കുറിച്ച് വിവരിക്കുന്നുണ്ട്. എന്നാല്‍, ഈ ടെലിഫോണ്‍ സംഭാഷണവും വ്യാജമാണെന്ന് സുബിഷ് പറയുന്നു.

Tags : Fazal Murdr 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ