General News

ഫസല്‍ വധക്കേസ്: പുതിയ മൊഴി കോടതിയില്‍, പുനരന്വേഷണമില്ലെന്ന് സിബിഐ

Sat, Jun 10, 2017

Arabianewspaper 542
ഫസല്‍ വധക്കേസ്: പുതിയ മൊഴി കോടതിയില്‍, പുനരന്വേഷണമില്ലെന്ന് സിബിഐ

എന്‍ഡിഎഫ് പ്രവര്‍ത്തകന്‍ മുഹമ്മദ് ഫസലിനെ വധിച്ചത് ആര്‍എസ്എസ്സാണെന്ന് മറ്റൊരു കേസില്‍ പ്രതിയായ സുബീഷിന്റെ മൊഴി സിബിഐ കോടതിയില്‍ സമര്‍പ്പിച്ചു.


സിപിഎം പ്രവര്‍ത്തകനായ പടുവിലായി മോഹനന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പിടിയിലായ സുബീഷിന്റെ മൊഴിയാണ് സിബിഐ കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്.


ആര്‍എസ്എസിന്റെ കൊടിമരവും, പോസ്റ്ററും നശിപ്പിച്ചതിന്റെ പ്രതികാരമായാണ് എന്‍ഡിഎഫ് നേതാവിനെ കൊന്നതെന്ന് സുബീഷ് മൊഴിയില്‍ പറയുന്നു. താനടക്കം നാലു പേരാണ് കൊല നടത്തിയതെന്നും സുബീഷ് പറയുന്നു.


തലശേരിയില്‍ 2006 ഒക്ടോബര്‍ 22 നാണ് എന്‍ഡിഎഫ് നേതാവും പത്രവിതരണക്കാരനുമായ മുഹമ്മദ് ഫസല്‍ കൊലചെയ്യപ്പെടുന്നത്.


2006 ല്‍ ഇടതു മന്ത്രിസഭ അധികാരത്തിലിരിക്കെ നടന്ന സംഭവം വന്‍ വിവാദമായിരുന്നു. ആഭ്യന്തര മന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ പ്രത്യേക നിര്‍ദ്ദേശ പ്രകാരം പ്രത്യേകാന്വേഷണ സംഘം കൊല നടന്ന് പതിനഞ്ചു ദിവസത്തിനകം അന്വേഷണം ആരംഭിച്ചു,


ഇതിനെ തുടര്‍ന്ന കൊടി സുനി ഒന്നാം പ്രതിയായി കേസ് രജിസ്റ്റര്‍ ചെയ്തു. സിപിഎം ജില്ലാ നേതാക്കളായ കാരായി സഹോദരന്‍മാര്‍ കേസില്‍ ഏഴും എട്ടും പ്രതികളാണ്. അന്വേഷണം ഇഴയുന്നുവെന്നു കാട്ടി ഫസലിന്റെ ഭാര്യ നല്‍കിയ ഹര്‍ജിയില്‍ സിബിഐ അന്വേഷണത്തിന് കോടതി ഉത്തരവിടുകയായിരുന്നു.


തുടര്‍ന്ന് 2012 ല്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു, സിപിഎം ബ്രാഞ്ച് കമ്മറ്റി ്അംഗമായിരുന്ന ഫസല്‍ സിപിഎം വിട്ട് എന്‍ഡിഎഫില്‍ ചേര്‍ന്നതിന്റെ പ്രതികാരമായാണ് കൊല എന്ന് സിബിഐ കണ്ടെത്തിയിരുന്നു. കേസിന്റെ അന്തിമ വിധി ജൂണ്‍ പതിനഞ്ചിന് പറയാനിരിക്കെയാണ് പുതിയ വഴിത്തിരിവ്. ഉണ്ടായിരിക്കുന്നത്.


എന്നാല്‍, പോലീസ് കസ്റ്റഡിയിലിരിക്കെ പ്രതി നടത്തുന്ന മൊഴി തെളിവല്ലെന്ന നിലപാടാണ് സിബിഐക്ക്. ഇതു കൂടാതെ പോലീസ് കസ്റ്റഡിയില്‍ മൂന്നാം മുറ നടത്തി തന്നെ കൊണ്ട് കുറ്റസമ്മത മൊഴി രേഖപ്പെടുത്തുകയായിരുന്നുവെന്ന് കാണിച്ച് സുബീഷ് നല്‍കിയ ഹര്‍ജി നിലവില്‍ ഉണ്ടെന്നും സിബിഐ പറയുന്നു.


ഫസലിന്റെ സഹാദരന്‍ സത്താറാണ് കേസ് പുനരന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐക്ക് പരാതി നല്‍കിയിരിക്കുന്നത്. എന്നാല്‍ കേസ് അന്വേഷണം അട്ടിമറിക്കാന്‍ ഫസലിന്റെ സഹോദരന്‍ സത്താര്‍ സിപിഎമ്മിനൊപ്പം ചേര്‍ന്ന് ശ്രമിക്കുകയാണെന്ന് സിബിഐ കോടതിയില്‍ പറഞ്ഞു. സുബീഷിന്റെ മൊവി ക്യാമറിലാക്കി റെക്കോര്‍ഡ് ചെയ്ത് സിബിഐക്ക് നല്‍കാന്‍ മുന്‍ ഡിജിപി ലോക് നാഥ് ബെഹ്‌റ അമിത താല്‍പര്യം കാണിച്ചെന്നും സിബിഐ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു,.


സുബിഷിന്റെ മൊഴി പ്രകാരം കൊല നടന്നത് പുലര്‌ച്ചെ ഒന്നരയ്ക്കാണ്. എന്നാല്‍, യഥാര്‍ത്ഥ്യത്തില്‍ കൊല നടന്നത് പുലര്‍ച്ചെ 3.30 നുമാണ്. തേജസ് ദിനപത്രത്തിന്റെ ഏജന്റായിരുന്ന ഫസല്‍ പത്രം വിതരണം ചെയ്യാനാണ് പുലര്‍ച്ചെ മൂന്നരയോടെ തലശേരി സെയ്താര്‍ പള്ളി പരിസരത്ത് എത്തിയത്. കൊല നടത്താന്‍ ഉപയോഗിച്ച ആയുധങ്ങള്‍ സംബന്ധിച്ച മൊഴിയും ഫോറന്‍സിക് റിപ്പോര്‍പ്പിട്ടിലെ നിഗമനങ്ങളുമായി പൊരുത്തമില്ലെന്നും സിബിഐ പറയുന്നു.


കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ ഇനി തുടരന്വേഷണം സാധ്യമല്ലെന്ന് സിബിഐ കോടതിയില്‍ വാദിച്ചു. സത്താര്‍ സിപിഎം പ്രവര്‍ത്തകനാണെന്നും സിബിഐ കോടതിയില്‍ പറഞ്ഞു.

Tags : CBI 
Advertisement here

Like Facebook Page :
 

Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ