General News

സംസ്ഥാനത്ത് സമാധാനം പുലരാന്‍ മുഖ്യമന്ത്രിയുടെ അനിശ്ചിത കാല ഉപവാസം

Sat, Jun 10, 2017

Arabianewspaper 267
സംസ്ഥാനത്ത് സമാധാനം പുലരാന്‍ മുഖ്യമന്ത്രിയുടെ അനിശ്ചിത കാല ഉപവാസം

മദ്ധ്യപ്രദേശിലെ കര്‍ഷക പ്രക്ഷോഭം കലാപത്തിലേക്ക് നീങ്ങിയതിനെ തുടര്‍ന്ന് സംസ്ഥാനത്ത് സമാധാനം പുലരാന്‍ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ അനിശ്ചിത കാല നിരഹാരമിരിക്കുന്നു.


മാന്‍ഡ്‌സൗറില്‍ പ്രക്ഷോഭത്തിനിടെ അഞ്ചുു പേരുടെ മരണത്തിനിടയാക്കിയ വെടിവെപ്പില്‍ കലാശിച്ചതിനെ തുടര്‍ന്ന് സംസ്ഥാന വ്യാപകമായി കലാപം അരങ്ങേറിയിരുന്നു.


ഇതിനെ തുടര്‍ന്നാണ് കര്‍ഷക വിഷയങ്ങള്‍ പരിഹരിക്കാനും അവരുടെ വിഷയങ്ങള്‍ കേള്‍ക്കാനും ശനിയാഴ്ച മുതല്‍ താന്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി അറിയിച്ചത്.


ഭോപ്പാലിലെ ദസറ മൈതാനിയില്‍ രാവിലെ 11 മുതല്‍ കര്‍ഷകരുടെ പരാതികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചത്. എന്നാല്‍, കലാപമുണ്ടാക്കാന്‍ വരുന്നവരെ ശക്തമായി നേരിടുമെന്നും മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്.


അതേസമയം, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മാത്രം അരങ്ങേറുന്ന ഈ പ്രക്ഷോഭങ്ങള്‍ കോണ്‍ഗ്രസ് കൃത്രിമമായി സൃഷ്ടിച്ചതാണെന്ന് പാര്‍ട്ടി ദേശീയ നേതൃത്വം ആരോപിക്കുന്നു.


മഹാരാഷ്ട്ര, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് കര്‍ഷക പ്രക്ഷോഭം ആരംഭിച്ചിരിക്കുന്നത്. അതേസമയം, ഏറ്റവും കൂടുതല്‍ കര്‍ഷക ആത്മഹത്യ നടക്കുന്ന തെലുങ്കാന, കര്‍ണാടക, പഞ്ചാബ് എന്നിവടങ്ങളില്‍ കര്‍ഷക പ്രക്ഷോഭമില്ലാത്ത് എന്തുകൊണ്ടാണെന്നും ബിജെപി ചോദിക്കുന്നു.


കര്‍ഷകര്‍ക്ക് പരാതിയുണ്ടെങ്കില്‍ അത് പറയാന്‍ ചര്‍ച്ച ചെയ്യുന്ന മേശക്കടുത്തേക്കാണ് വരേണ്ടത്. തെരുവില്‍ ഇറങ്ങിയുള്ള കലാപം പ്രശ്‌നം പരിഹാരത്തിനു വേണ്ടിയുള്ളതല്ലെന്നും ശിവരാജ് സിംഗ് ചൗഹാന്‍ പറയുന്നു.


പച്ചക്കറികള്‍ക്ക് താങ്ങുവില പ്രഖ്യാപിച്ചാണ് സര്‍ക്കാര്‍ കര്‍ഷകരില്‍ നിന്ന് വിളകള്‍ വാങ്ങുന്നത്. ഇതു പ്രകാരം ഉള്ളിക്ക് കിലോ എട്ടു രൂപ എന്ന നിരക്കില്‍ വാങ്ങിക്കുന്നുണ്ട്. മറ്റ് ധാന്യ വര്‍ഗങ്ങള്‍ക്കും ഉതേപോലെ താങ്ങുവില പ്രഖ്യാപിച്ച് സര്‍ക്കാര്‍ നേരിട്ട് കര്‍ഷകരില്‍ നിന്നും വിളകള്‍ വാങ്ങുമെന്നും മുഖ്യമമന്ത്രി അറിയിച്ചു.


 

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ