General News

പഞ്ചാബില്‍ ആള്‍ക്കൂട്ടം യുവാവിനെ പരസ്യമായി കയ്യും കാലും വെട്ടിക്കൊന്നു

Sat, Jun 10, 2017

Arabianewspaper 257
പഞ്ചാബില്‍ ആള്‍ക്കൂട്ടം യുവാവിനെ പരസ്യമായി കയ്യും കാലും വെട്ടിക്കൊന്നു

മയക്കു മരുന്നു കേസില്‍ പ്രതിയായ യുവാവ് ജയില്‍ ശിക്ഷ കഴിഞ്ഞ് മടങ്ങി വന്നതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഇയാളുടെ കൈയ്യും കാലും വെട്ടി അതി ക്രൂരമായ ശിക്ഷ നടപ്പാക്കുകയായിരുന്നു,.


വിനോദ് കുമാര്‍ എന്ന 25 കാരനാണ് ദുര്യോഗം. മയക്കു മരുന്നു കേസില്‍ പ്രതിയായ വിനോദ് കുമാര്‍ ഏഴു മാസത്തിനു ശേഷം ജയില്‍ മോചിതനായി മടങ്ങിയെത്തി.


ഇയാള്‍ നാട്ടിലെത്തിയതോടെ ആളുകള്‍ ചേര്‍ന്ന് മര്‍ദ്ദിച്ച് അവശനാക്കുകയായിരുന്നു. തുടര്‍ന്ന് നിലത്തു വീണ ഇയാളുടെ കൈയ്യും കാലും ഇവര്‍ വെട്ടി മാറ്റി. പലരും ഈ രംഗങ്ങള്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തുന്നുമുണ്ടായിരുന്നു.


പോലീസ് എത്തി ഇയാളെ ആശുപത്രിയില്‍ എത്തിച്ചപ്പോഴെക്കും മരിച്ചിരുന്നു. കണ്ടാലറിയാവുന്ന നാല്‍പതോളം പേര്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ട്.

Tags : lynch 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ