General News

സിപിഎം -ബിജെപി സംഘര്‍ഷം വ്യാപകം, കോഴിക്കോട് ഹര്‍ത്താല്‍

Fri, Jun 09, 2017

Arabianewspaper 607
സിപിഎം -ബിജെപി സംഘര്‍ഷം വ്യാപകം, കോഴിക്കോട് ഹര്‍ത്താല്‍

സംസ്ഥാനത്ത് സിപിഎം-ബിജെപി സംഘര്‍ഷം വ്യാപിക്കുന്നു,. സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് നേരെയുണ്ടായ കയ്യേറ്റ ശ്രമത്തിനു ശേഷം ബിജെപിയും സിപിഎമ്മും പരസ്പരം ഓഫീസുകള്‍ക്ക് നേരെ ആക്രമണം അഴിച്ചു വിടുകയായിരുന്നു.


തിരുവനന്തപുരത്ത് ബിജെപി ഓഫീസിനു നേര്‍ക്ക ആക്രമണം ഉണ്ടായ ശേഷം കോഴിക്കോട് ജില്ലയിലേക്കാണ് സംഘര്‍ഷം വ്യാപിച്ചത്. വടകരയില്‍ സിപിഎം ഓഫീസിനു നേരെ ആക്രമണം ഉണ്ടായതിനു പിന്നാലെ ആര്‍എസ്എസ് ജില്ലാ കാര്യലയത്തിനു നേര്‍ക്ക് ആക്രമണം ഉണ്ടായി


ഇതിനു തുടര്‍ച്ചയായി കോഴിക്കോട് സിപിഎം ജില്ലാ ഓഫീസിനു നേര്‍ക്ക് ബോംംബേറ് ഉണ്ടായി. പിന്നാലെ  ബിജെപി ജില്ലാ കാര്യാലയ്തതിനു നേര്‍്ക്കും ആക്രമണം ഉണ്ടായി.


എബിവിപി., ബിഎംഎസ് ജില്ലാ ഓഫീസുകള്‍ക്കു നേരേയും ആക്രമണം നടന്നതായി റിപ്പോര്‍ട്ടുകളുണ്ട്.


കോഴിക്കോട് ജില്ലയില്‍ വെള്ളിയാഴ്ച സിപിഎം ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ ആക്രമണം റി്‌പ്പോര്‍ട്ട് ചെയ്തിട്ടുണ്ട്യ രംഗങ്ങള്‍ പകര്‍ത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെ കയ്യേറ്റം ഉണ്ടാകുകുയം ക്യമറ തല്ലിത്തകര്‍ക്കുയും ചെയ്തു.


ബിജെപി ഓഫീസുകള്‍ക്ക് നേരെ ഉണ്ടായ ആക്രകമണങ്ങളില്‍ പ്രതിഷേധിച്ച് ശനിയാഴ്ച കോഴിക്കോട്ട് ജില്ലയില്‍ ഹര്‍ത്താലിന് ബിജെപിയും ആഹ്വാനം നല്‍കിയിട്ടുണ്ട്.

Tags : BJP -CPM 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ