General News

തേരെസെ മെയ്ക്ക് തിരിച്ചടി, ബ്രിട്ടനില്‍ തൂക്കുസഭ

Fri, Jun 09, 2017

Arabianewspaper 373
തേരെസെ മെയ്ക്ക് തിരിച്ചടി, ബ്രിട്ടനില്‍ തൂക്കുസഭ

ബ്രക്‌സിറ്റിനു ശേഷം നടന്ന ഇടക്കാല തിരഞ്ഞെടുപ്പില്‍ ബ്രിട്ടനിലെ ഭരണ കക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് തിരിച്ചടി. കാലാവധി പൂര്‍ത്തിയാക്കാന്‍ മൂന്നു വര്‍ഷം ശേഷിക്കെ അമിതാത്മവിശ്വാസം കാണിച്ച് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച പ്രധാനമന്ത്രി തെരേസ മെയ്ക്ക് കനത്ത തിരിച്ചടിയാണ് വോട്ടര്‍മാര്‍ നല്‍കിയത്.


650 അംഗ അധോസഭിയിലേക്ക് നടന്ന വോട്ടെടുപ്പില്‍ ഭരണകക്ഷിക്ക് ലഭിച്ചത് കേവലം 312 സീറ്റുകളാണ്. 326 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്.


തൂക്കുസഭ ഉറപ്പായതോടെ ചെറു പാര്‍ട്ടികളുടെ പിന്തുണ തേടേണ്ട അവസ്ഥയിലാണ് ഭരണ കക്ഷി.


പ്രധാന പ്രതിപക്ഷമായ ഇടത് ആഭിമുഖ്യമുള്ള ലേബര്‍ പാര്‍ട്ടിക്ക് കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാള്‍ 29 സീറ്റ് അധികം നേടാനായി. സ്‌കോട്ടിഷ് പാര്‍ട്ടിക്ക് കഴിഞ്ഞ തവണ നേടാനായ 55 സീറ്റ് ഇക്കുറി 34 ആയി കുറഞ്ഞു.


ലിബറല്‍ ഡെമോക്രാറ്റുകളും ഡെമോക്രാറ്റിക് യൂണിയനിസ്റ്റികളും പത്തു വീതം സീറ്റുകള്‍ നേടി. ഇവരുമായാണ് തേരേസ മേ ചര്‍ച്ച കള്‍ ആരംഭിച്ചത്.

Tags : UK election 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ