General News

ത്രീസ്റ്റാര്‍ ബാറുകള്‍ തുറക്കും, ഇടതു സര്‍ക്കാരിന്റെ മദ്യ നയം പ്രഖ്യാപിച്ചു

Thu, Jun 08, 2017

Arabianewspaper 582
ത്രീസ്റ്റാര്‍ ബാറുകള്‍ തുറക്കും, ഇടതു സര്‍ക്കാരിന്റെ മദ്യ നയം പ്രഖ്യാപിച്ചു

സുപ്രീം കോടതിയുടെ നിര്‍ദ്ദേശങ്ങളുടേയും മാനദണ്ഡങ്ങളുടേയും അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് ത്രീ സ്റ്റാര്‍ ബാറുകള്‍ തുറക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.


മന്ത്രിസഭാ യോഗത്തില്‍ തീരുമാനമെടുത്ത ശേഷം വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി എല്‍ഡിഎഫ് സര്‍ക്കാരിന്റെ മദ്യനയം പ്രഖ്യാപിച്ചത്.


എല്ലാ ബാറുകള്‍ക്കും പ്രവര്‍ത്തനാനുമതി നല്‍കുമെന്നാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. എന്നാല്‍, ദേശീയ പാത പരിധിയുടെ ഉള്ളില്‍ നിന്നുകൊണ്ടാകും ലൈസന്‍സ് നല്‍കുക. നേരത്തെ, ഫൈവ് സ്റ്റാര്‍, ഫോര്‍ സ്റ്റാര്‍ ഹോട്ടലുകളിലാണ് ബാറുകള്‍ പ്രവര്‍ത്തിക്കുന്നത്.


ഇതോടൊപ്പം കള്ളു വില്‍പന ബാറുകളിലേക്കും വ്യാപിപ്പി്ക്കാനും തീരുമാനമായിട്ടുണ്ട്. കള്ളു ഷാപ്പുകള്‍ക്ക് സഹകരണ മേഖലയിലുള്ളവര്‍ക്കും ലൈസന്‍സ് നല്‍കും.


യുഡിഎഫിന്റെ മദ്യ നയം സമ്പൂര്‍ണ പരാജയമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

Tags : Kerala CM 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ