General News

ലങ്കയുടെ പോരാട്ട വീര്യത്തില്‍ ഇന്ത്യ കീഴടങ്ങി

Thu, Jun 08, 2017

Arabianewspaper 487
ലങ്കയുടെ പോരാട്ട വീര്യത്തില്‍ ഇന്ത്യ കീഴടങ്ങി

ഓപ്പണര്‍മാര്‍ ഒരിക്കല്‍ കൂടി ഇന്ത്യക്ക് സ്വപ്‌ന തുല്യമായ തുടക്കമേകിയ മത്സരത്തില്‍ ശിഖര്‍ ധവാന് ( 128 പന്തില്‍ നിന്ന് 125) സെഞ്ച്വുറി തിളക്കം. നായകന്‍ കോഹ് ലിയും .യുവരാദ് സിംഗും നിരാശപ്പെടുത്തിയപ്പോഴാണ് ധവാന്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ മികവു തെളിയിക്കുന്ന ഉജ്ജ്വല പ്രകടനം നടത്തിയത്.


ഗ്രൂപ്പ് ബിയിലെ ഇന്ത്യയുടെ രണ്ടാം മത്സരത്തില്‍ ഏഷ്യന്‍ എതിരാളിയായ ശ്രീലങ്കയുടെ ബൗളര്‍മാരെ ധവാന്റെ നേതൃത്വത്തിലുള്ള ബാറ്റിംഗ് നിര ശക്തി പ്രകടനം നടത്തിയത്.


നേരത്തെ. നിശ്ചിത 50 ഓവറില്‍  ആറു വിക്കറ്റ് നഷ്ടത്തില്‍ 321 റണ്‍സെടു്ത്ത് ശ്രീലങ്കയ്ക്ക്  ഇന്ത്യ കൂറ്റന്‍ വിജയ ലക്ഷ്യമേകിയത്. രോഹിത് ശര്‍മയുുായി ചേര്‍ന്ന് ശിഖര്‍ ധവാന്‍ ആദ്യ വിക്കറ്റില്‍ 138 റണ്‍സെടുത്തു. 79 പന്തില്‍ 78 റണ്‍സെടുത്ത രോഹിത് ശര്‍മ ഇന്ത്യക്ക് മികച്ച തുടക്കം നല്‍കാന്‍ യത്‌നിച്ചു,


നായകന്‍ കോഹ് ലി റണ്ണൊന്നും എടുക്കാതെ പുറത്തായപ്പോള്‍ യുവരാജ് സ്ിംഗ് ഏഴു റണ്‍സെടുത്ത് പോരാട്ടം അവസാനിപ്പിച്ചു,


52 പന്തില്‍ 63 റണ്‍സെടുത്ത് വിക്കറ്റ് കീപ്പര്‍ ധോണി ധവാനൊപ്പം ചേര്‍ന്നതോടെ വീണ്ടും റണ്‍വേട്ട തുടര്‍ന്നു. ചാമ്പ്യന്‍സ് ട്രോഫിയില്‍ ധവാന്റേത് മൂന്നാം സെഞ്ച്വുറിയാണ്. 15 ബൗണ്ടറികളും ഒരു സിക്‌സും അടക്കാമാണ് ഇത്.


നേരത്തെ,. ടോസ് നേടിയ ശ്രീലങ്ക ഇന്ത്യയെ ബാറ്റിംഗിന് അയയ്ക്കുകയായിരുന്നു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ