General News

കലാപ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനെത്തിയ രാഹുലിനെ തടഞ്ഞു

Thu, Jun 08, 2017

Arabianewspaper 506
കലാപ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനെത്തിയ രാഹുലിനെ തടഞ്ഞു

മധ്യപ്രദേശില്‍ കര്‍ഷകലാപ പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനെത്തിയ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയെ പോലീസ് തടഞ്ഞു.കര്‍ഷകര്‍ക്കെതിരെ പോലീസ് നടത്തിയ വെടിവെപ്പില്‍ ആറു പേര്‍ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടിരുന്നു.


ഇവിടെ നിരോധനാഞ്ജ ഏര്‍പ്പെടുത്തിയിരുന്നു. വിലക്ക് മറികടന്ന് എത്തിയ രാഹുലിനെ പോലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. മന്‍സോറിലേക്ക് ബൈക്കിലാണ് രാഹുല്‍ എത്തിയത്. എന്നാല്‍ഡ, വാഹനം തടഞ്ഞതോടെ രാഹുല്‍ നടക്കാന്‍ ആരംഭിച്ചു. നിരോധാനാജ്ഞ ലംഘിച്ച കുറ്റത്തിന് രാഹുലിനെ അറസ്റ്റു ചെയ്തു. പിന്നീട് ജാമ്യത്തില്‍ വിട്ടു.


എന്നാല്‍. അല്‍പ ദൂരം നടന്ന രാഹുലിനെ മദ്ധ്യ പ്രേദശ് പോലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. രാഹുലിനൊപ്പം ഉണ്ടായിരുന്ന കോണ്‍ഗ്രസ് നേതാക്കളേയും പോലീസ് കസ്റ്റഡിയില്‍ എടുത്തു.


ഡെല്‍ഹിയില്‍ നിന്നും മദ്ധ്യപ്രദേശിലേക്ക് ചാര്‍ട്ടേഡ് വിമാനത്തിലാണ് രാഹുല്‍ എത്തിയത്. തുടര്‍ന്ന് പ്രാദേശിക നേതാക്കളുമായി കലാപ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനായി പോകുകയായിരുന്നു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ