Troll Today News

സ്‌കോളര്‍ഷിപ് തുക ചോദിച്ച വിദ്യാര്‍ത്ഥിനികള്‍ക്ക് ചെയര്‍മാന്റെ വക അസഭ്യ വര്‍ഷം

Thu, Jun 08, 2017

Arabianewspaper 3746
സ്‌കോളര്‍ഷിപ് തുക ചോദിച്ച വിദ്യാര്‍ത്ഥിനികള്‍ക്ക് ചെയര്‍മാന്റെ വക അസഭ്യ വര്‍ഷം


സ്വാശ്രയ മാനേജ് മെന്റ് കോളുകള്‍ നടത്തുന്നവര്‍ വിദ്യാര്‍ത്ഥികളെ കൈകാര്യം ചെയ്യുന്നത് എത്ര അപരിഷ്‌കൃതമായെന്നാണ് അടുത്തിടെ നടന്ന പല സംഭവങ്ങളും തെളിയിച്ചു.


നെഹ്‌റു കോളേജിലെ വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ മരണ ശേഷം സ്വാശ്രയ മേഖലയിലെ പിന്നാമ്പുറ കഥകള്‍ ഒരോന്നായി പുറത്തു വരികയായിരുന്നു. ഇതിനിടയിലാണ് കര്‍ണാടകയിലെ ഉടുപ്പിയിലെ ഇസിആര്‍ നേഴ്‌സിംഗ് കോളേജിലെ വിദ്യാര്‍ത്ഥിനികള്‍ ചെയര്‍മാനുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിന്റെ ക്ലിപ്പ് പുറത്തു വന്നത്.


തങ്ങളുടെ സ്‌കോളര്‍ഷിപ് തുക ചോദിച്ച് വിളിച്ച നേഴ്‌സിംഗ് വിദ്യാര്‍ത്ഥികളുടെ ചെയര്‍മാന്‍ മധു ഭാസ്‌കര്‍ തന്തയ്ക്കും മറ്റും വിളിക്കുകയും അസഭ്യ വാക്കുകള്‍ ഉപയോഗിക്കുകയും ചെയ്യുന്നതായി ശബ്ദരേഖയില്‍ ഉണ്ട്.


സാറിന്റെ മകളോടാണെങ്കില്‍ ഇത്തരത്തില്‍ സംസാരിക്കുമോ എന്ന് വിദ്യാര്‍ത്ഥിനികള്‍ ചോദിക്കുന്നുണ്ട്. ആലപ്പുഴ സ്വദേശിയായ മധു ഭാസ്‌കറും ഭാര്യയും വിദ്യാര്‍ത്ഥികളെ സ്‌കോളര്‍ഷിപ്പ് നല്‍കാമെന്ന് പ്രലോഭിഭിച്ചാണ് ഉഡുപ്പിയിലെ കോളേജില്‍ ചേര്‍ത്തത്.


ആദ്യ രണ്ടു വര്‍ഷത്തെ സ്‌കോളര്‍ഷിപ്പ് ചോദിച്ച വിദ്യാര്‍ത്ഥിനികളോട് ആദ്യം മയത്തില്‍ സംസാരിച്ച മധു ഭാസ്‌കര്‍ പിന്നീട് വിദ്യാര്‍ത്ഥിനികള്‍ അന്ത്യ ശാസനം നല്‍കിയിയപ്പോഴാണ് അസഭ്യ വര്‍ഷം ചൊരിഞ്ഞത്. സംഭാഷണം റെക്കോര്‍ഡ് ചെയ്യുന്നുണ്ടെന്ന് പറഞ്ഞപ്പോള്‍ കൊണ്ടു പോയി കംപ്ലയിന്റ് കൊടുക്കടി എന്നായിരുന്നു ചെയര്‍മാന്റെ പ്രതികരണം.


നിയൊന്നും കോഴ്‌സ് കംപ്ലീറ്റ് ചെയ്യുകയില്ലെന്നും ഞാന്‍ കോളേജിലേക്ക് വരുന്നുണ്ടെന്നും മറ്റും പറഞ്ഞ് പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തുകയാണ് ഇയാള്‍ ചെയ്തത്.


ആലപ്പുഴ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചാരിറ്റബിള്‍ ട്രസ്റ്റിന്റെ മറവിലാണ് കര്‍ണാടകയിലെ ഉഡുപ്പിയില്‍ ഏവിയേഷന്‍ നഴിസിംഗ് കോഴ്‌സുകള്‍ പഠിപ്പിക്കുന്ന ഇസിആര്‍ കോളേജ് ഉള്ളത്.


ഇയാളുടെ അസഭ്യ വര്‍ഷം വാട്‌സ് ആപിലും മറ്റും സോഷ്യല്‍ മീഡിയയിലും വൈറലായിട്ടുണ്ട്. ഇയാളുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ പലരും ചെന്ന് തിരി്ച്ച് അസഭ്യ വര്‍ഷം നടത്താന്‍ തുടങ്ങിയതോടെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് തന്നെ ഡിലീറ്റ് ചെയ്ത് മധു ഭാസ്‌കര്‍ മുങ്ങുകയായിരുന്നു.

Advertisement here

Like Facebook Page :
 

Social media talks

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ