General News

രാവിലെ പൊറോട്ടയും പോത്തിറച്ചിയും കഴിച്ച് അംഗങ്ങള്‍ സഭയിലെത്തി

Thu, Jun 08, 2017

Arabianewspaper 400
രാവിലെ പൊറോട്ടയും പോത്തിറച്ചിയും കഴിച്ച് അംഗങ്ങള്‍ സഭയിലെത്തി

ഒരു ദിവസത്തെ നിയമസഭാ ചര്‍ച്ചയ്ക്ക് വിഷയം ബീഫായതിനാല്‍ എംഎല്‍എമാരെല്ലാവരും രാവിലെ ഏഴുമണിക്ക് പ്രാതല്‍ കഴിക്കാന്‍ എത്തിയപ്പോള്‍ കാന്റീന്‍ നടത്തിപ്പുകാരും അംഗങ്ങളുടെ മനമറിഞ്ഞ് പെരുമാറി.


സാധാരണ ബീഫ് ഫ്രൈ പോലുള്ള സാധനങ്ങള്‍ ഉച്ചയോടെയാണ് മേശപ്പുറത്ത് എത്തുന്നതെങ്കിലും പ്രത്യേക ചര്‍ച്ചാ വിഷയം കന്നുകാലി കശാപ്പിന്റെ നിയന്ത്രണമായിരുന്നതിനാല്‍ ഇഡ്ഡലിയും ദോശയും പുട്ടും ഇടിയപ്പുവും കഴിക്കാനെത്തിയ അംഗങ്ങളെ വരവേറ്റത് പൊറോട്ടയും ബീഫ് ഫ്രൈയുമാണ്,.


രാവിലെ ഏഴു മണിക്ക് എത്തിയ ഇടുക്കിയിലെ ദേവികുളം എംഎല്‍എ എസ് രാജേന്ദ്രനാണ് ആദ്യം ബീഫും പൊറോട്ടയും കഴിച്ചത്. പിന്നാലെത്തിയവര്‍ക്കും ബീഫായിരുന്നു പഥ്യം.


ദുരസ്ഥലങ്ങളില്‍ നിന്നെത്തിയവരാണ് രാവിലെ നിയമസഭയിലെ കാന്റിനില്‍ നിന്ന് പ്രാതല്‍ കഴിച്ചവര്‍. കേന്ദ്ര വിജ്ഞാപനം ആളുകളുടെ ഭക്ഷണ സ്വാതന്ത്ര്യലുള്ള കടന്നു കയറ്റമാണെന്നായിരുന്നു സഭയിലെ പൊതുവികാരം.

Tags : Beef 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ