General News

യൂറോപ്പില്‍ പോയി സൊയമ്പന്‍ ബീഫ് തിന്നിട്ട് പ്രധാനമന്ത്രി ഇവിടെ ഗോം സംരക്ഷണം വിളമ്പുന്നു - വിഎസ്

Thu, Jun 08, 2017

Arabianewspaper 404
യൂറോപ്പില്‍ പോയി സൊയമ്പന്‍ ബീഫ് തിന്നിട്ട് പ്രധാനമന്ത്രി ഇവിടെ ഗോം സംരക്ഷണം വിളമ്പുന്നു - വിഎസ്

യൂറോപ്പില്‍ പോകുമ്പോള്‍ സ്വയമ്പന്‍ ബീഫ് തിന്നുന്ന പ്രധാനമന്ത്രി ഇവിടെ വന്നിട്ട് ഗോ സംരക്ഷണം വിളമ്പുകയാണെന്ന് വിഎസ് അച്യുതാനന്ദന്‍. യൂറോപ്പില്‍ ചുറ്റിത്തിരിയുമ്പോള്‍ നല്ല സൊയമ്പന്‍ ബീഫാണ് തിന്നുന്നത്. ഇവിടെ വന്ന് ഗോസംരക്ഷണമെന്ന് വിളിച്ച് കൂവുകയാണെന്നും അതിന് ഒപ്പം തുള്ളിച്ചാടാന്‍ ശിങ്കിടികളുമുണ്ട്.


നിയമസഭയില്‍ കന്നുകാലി കശാപ്പ് നിയന്ത്രിച്ചുകൊണ്ടുള്ള കേന്ദ്ര വിജ്ഞാപനത്തിനെതിരെ കേരള നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിച്ച പ്രമേയത്തെ അനുകൂലിച്ച് സംസാരിക്കവെയാണ് വി എസ് അച്യതാനന്ദന്‍ പ്രധാനമന്ത്രി മോഡിയെ കടന്നാക്രമിച്ചത്.


സ്വതസിദ്ധമായ പരിഹാസം നിറഞ്ഞതായിരുന്നു വിഎസിന്റെ ഒരോ വാക്കുകളും. പ്രധാനമന്ത്രി മോഡി സസ്യാഹാരിയാണെന്ന് പൊതുവെയുള്ള വിവരമാണെങ്കിലും ഇത് വകവെയ്ക്കാതെ വിഎസ് അദ്ദേഹത്തെ മാംസാഹാരിയാണെന്ന് പരാമര്‍ശിക്കുകയായിരുന്നു.


പ്രധാനമന്ത്രി വല്ലപ്പോഴും ഇന്ത്യയില്‍ എത്തുമ്പോള്‍ കേരളത്തിന്റെ വികാരം ബിജെപി എംഎല്‍എ പറഞ്ഞു കൊടുക്കണമെന്നും വിഎസ് പറഞ്ഞു,. അംബാനി,. അദാനി തുടങ്ങിയ വന്‍കിട കച്ചവടക്കാരെ സഹായിക്കാനാണ് ഈ വിജ്ഞാപനം. കാളപിതാവിനെ വന്ധ്യം കരിച്ചാല്‍ അത് ഗോമാതാവിന് ബുദ്ധിമുട്ടാകുമെന്നതിനാലാണ് ബിജെപി അതിനെ ഏതിര്‍ക്കാത്തതെന്നും വിഎസ് പറഞ്ഞു.


കശാപ്പു ശാലകള്‍ സഹകരണ മേഖലയിലേക്ക് കൊണ്ടുവരണമെന്നും അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുന്ന പട്ടാളക്കാരുടെ പേരില്‍ കരയുകയും അവരുടെ ശവപ്പെട്ടി കച്ചവടത്തില്‍ കമ്മീഷന്‍ അടിച്ചു മാറ്റുകയും ചെയ്യുന്നവരാണ് ബിജെപിക്കാര്‍. വന്‍കിട കശാപ്പു മുതലാളി മാരില്‍ നിന്നും കമ്മീഷന്‍ പറ്റിയശേഷമാണ് വിജ്ഞാപനം കൊണ്ടുവന്നത്. വിഎസ് പറഞ്ഞു.

Tags : PM Modi 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ