General News

കന്നുകാലി വിജ്ഞാപനം : കേരളത്തെ ബാധിക്കാത്ത വിഷയത്തില്‍ ചര്‍ച്ച എന്തിന് - കെ എം മാണി

Thu, Jun 08, 2017

Arabianewspaper 358
കന്നുകാലി വിജ്ഞാപനം : കേരളത്തെ ബാധിക്കാത്ത വിഷയത്തില്‍ ചര്‍ച്ച എന്തിന് - കെ എം മാണി

കേന്ദ്ര സര്‍ക്കാരിന്റെ കന്നു കാലി വില്‍പന നിയന്ത്രണത്തിനെതിരെ നിയമസഭയില്‍ പ്രത്യേക സമ്മേളനം വിളിച്ച് ചര്‍ച്ച ചെയ്തത് എന്തിനാണെന്ന് കേരള കോണ്‍ഗ്രസ് നേതാവ് കെ എം മാണി


കേരളത്തിന് ബാധകമല്ലാത്ത കാര്യത്തിലാണ് ചര്‍ച്ച. കേന്ദ്ര പരിസ്ഥിതി മന്ത്രാലയം വിജ്ഞാപനത്തിലെ ആറാം അദ്ധ്യായം കേരളത്തിന് ബാധകമല്ല. ഇത് പഞ്ചാബ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളെയാണ് ബാധിക്കുക.


കേരള ഹൈക്കോടതിയുടെ പരിഗണനയിലുള്ള വിഷയത്തില്‍ ചര്‍ച്ച ചെയ്യുന്നതിലെ അനുചിതവും മാണി ചൂണ്ടിക്കാട്ടി. എന്നാല്‍, മാസാംഹാരികളെ ഈ നിയമം ദ്രോഹിക്കുമെന്നും പ്രമേയത്തെ തത്വത്തില്‍ അനുകൂലിക്കുകയാണെന്നും എന്നാല്‍, നടപടി ക്രമങ്ങള്‍ സംബന്ധിച്ച് വിയോജിപ്പ് ഉണ്ടെന്നും മാണി പറഞ്ഞു.


കേരള നിയമ സഭയുടെ പ്രത്യേക സമ്മേളനം കേന്ദ്ര വിരുദ്ധത പ്രകടമാക്കാന്‍ വേണ്ടി മാത്രമാണുള്ളതെന്ന് ബിജെപിയുടെ ഏക അംഗം ഒ രാജഗോപാല്‍ പറഞ്ഞു.,


 

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ