General News

കേന്ദ്ര വിജ്ഞാപനം : നിയമസഭയുടെ പ്രത്യേക സമ്മേളനം തുടങ്ങി

Thu, Jun 08, 2017

Arabianewspaper 560
കേന്ദ്ര വിജ്ഞാപനം : നിയമസഭയുടെ പ്രത്യേക സമ്മേളനം തുടങ്ങി

അറവുമാടുകളെ കാലിച്ചന്തകളില്‍ കശാപ്പിനായി വില്‍ക്കുന്നത് നിയന്ത്രിച്ചു കൊണ്ടുള്ള കേന്ദ്ര വിജ്ഞാപനം ഗോവധ നിരോധനത്തിലേക്കാണ് കൊണ്ടു ചെന്ന് എത്തിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍,.


കേന്ദ്ര വിജ്ഞാപനത്തിനെതിരെ.യുള്ള പ്രമേയം അവതരിപ്പിക്കയെയാണ് മുഖ്യമന്ത്രി ഇങ്ങിനെ പറഞ്ഞത്.. ജനങ്ങള്‍ക്ക് ഇഷ്ടഭക്ഷണം കഴിക്കാനുള്ള അവകാശത്തെ നിഷേധിക്കുകയാണ് ഇത്. കര്‍ഷകര്‍ക്ക് തിരിച്ചടിയാണ് ഈ നിയമം.. മാംസത്തിന് വിലകയറാന്‍ ഇത് കാരണമാകും,. മൃഗസംരക്ഷണം സംസ്ഥാനങ്ങളുടെ പരിധിയില്‍ വരുന്നതിനാല്‍ ഇത് ഫെഡറല്‍ സംവിധാനത്തിന് ഹാനികരമാകുന്ന നിയമവുമാണ്. മുഖ്യമന്ത്രി പറഞ്ഞു,.


കേന്ദ്ര വിജ്ഞാപനം വന്‍കിട കച്ചവടക്കാരായ അദാനിയേയും അംബാനിയേയും സഹായിക്കാനുള്ളതാണ്. വിപണികളില്‍ വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാനുള്ള നീക്കമാണ് ഇതിനു പിന്നിലുള്ള. കാള പിതാവിനെയും ഗോമാതാവിനേയും സംരക്ഷിക്കാനുള്ള നീക്കമാണ് ഇതിനു പിന്നില്‍,.


പ്രതിപക്ഷമായ കോണ്‍ഗസും കേന്ദ്ര വിജ്ഞാപനത്തെ എതിര്‍ത്തു, കന്നുകാലിയുമായി ബന്ധപ്പെട്ട അനുബന്ധ കച്ചവടം നടത്തുന്നവരുടെ ജീവിത മാര്‍ഗം ഇതോടെ ഇല്ലാതായെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു,


ഉത്തര്‍ പ്രദേശില്‍ പത്തു ലക്ഷം പശുക്കള്‍ തെരുവില്‍ അലഞ്ഞു തിരിഞ്ഞു നടക്കുകയാണ്. ഇവറ്റകള്‍ കര്‍ഷകരുടെ വിളകള്‍ നശിപ്പിക്കുകയാണെന്നും പ്രായം ചെന്ന പശുക്കളെ എന്തു ചെയ്യണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചോദിച്ചു, ലോകം കണ്ട ഏറ്റവും ക്രൂരനായ ഏകാധിപതിയായ ഹിറ്റ്‌ലര്‍ സസ്യാഹാരിയായിരുന്നുവെന്നും ഇതേ മനോഭാവമാണ് മോഡിക്കും ആര്‍എസ്എസിനുമെന്നും മോഡി അഭിനവ ഹിറ്റ്‌ലറാണെന്നും ചെന്നിത്തല പറഞ്ഞു.,


എന്നാല്‍, യുഡിഎഫിലും എല്‍ഡിഎഫിലും പെടാത്ത കേരള കോണ്‍ഗ്രസ് മാണി വിഭാഗം കേന്ദ്ര വിജ്ഞാപനത്തെ അനുകൂലിച്ചും മുഖ്യമന്ത്രിയുടെ പ്രമേയത്തെ എതിര്‍ത്തും സംസാരിച്ചത് കൗതുകമായി.


കേരളത്തെ ഒരു തരത്തിലും ബാധിക്കാത്ത വിഷയത്തില്‍ എന്തിനാണ് പ്രത്യേക നിയമ സഭാ സമ്മേളനം വിളിച്ചതെന്നും പ്രമേയം അവതരിപ്പിച്ചതെന്നും പാര്‍ട്ടി മേധാവി കൂടിയായ കെ എം മാണി ചോദിച്ചു,.


ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയതാണെന്നും ഇപ്പോഴും വിഷയം ഹൈക്കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്നതാണെന്നും മാണി ചൂണ്ടിക്കാട്ടി.


ഹൈക്കോടതിയുടെ പരിഗണനയിലുള്ള വിഷയം ചര്‍ച്ച ചെയ്യേണ്ടതില്ലെന്നും മാണി പറഞ്ഞു, പ്രമേയം ഏകകണ്‌ഠേയമായി പാസാകില്ലെന്നാണ് സൂചന. ബിജെപി അംഗം ഒ രാജഗോപാലും പ്രമേയത്തെ എതിര്‍ത്ത് സംസാരിക്കുമെന്നാണ് സൂചന.


കേന്ദ്ര വിജ്ഞാപനം സ്റ്റേ ചെയ്യാന്‍ ബുധനാഴ്ച ഹൈക്കോടതി വിസമ്മതിച്ചിരുന്നു. മൃഗങ്ങളുടെ കശാപ്പ് നിരോധിച്ചിട്ടില്ലെന്നും കന്നു കാലികളെ കാര്‍ഷിക ആവശ്യത്തിനു മാത്രമായി കാലിചന്തകളില്‍ വില്‍ക്കണമെന്നത് മൃഗങ്ങളോടുള്ള ക്രൂരത തടയാനാണെന്ന കേന്ദ്രത്തിന്റെ വാദം കോടതി അംഗീകരിക്കുകയും ചെയ്തതിനു പിന്നാലെയാണ് കേന്ദ്ര വിജ്ഢാപനത്തിനെതിരെ നിയമസഭ പ്രത്യേകമായി യോഗം ചേര്‍ന്ന് പ്രമേയം അവതരിപ്പിച്ചത്.

Advertisement here

Like Facebook Page :
 

Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ