General News

മഴ നിയമം പാക്കിസ്ഥാന് വിജയമേകി

Thu, Jun 08, 2017

Arabianewspaper 340
മഴ നിയമം പാക്കിസ്ഥാന് വിജയമേകി

ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് മത്സരത്തില്‍ ആദ്യ മത്സരത്തില്‍ ഇന്ത്യയില്‍ നിന്നും കനത്ത പരാജയം ഏറ്റുവാങ്ങിയ പാക്കിസ്ഥാന്‍ രണ്ടാമത്തെ മത്സരത്തില്‍ മഴയുടെ അനുഗ്രഹത്താല്‍ വിജയം നേടി.


രണ്ടാം മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ 19 റണ്‍സിന് പരാജയപ്പെടുത്തിയാണ് സെമി ഫൈനല്‍ സാധ്യത നിലനിര്‍ത്തിയത്.


മഴയെത്തും മുമ്പ് 220 റണ്‍സ് വിജയ ലക്ഷ്യവുമായി കളിക്കിറങ്ങിയ പാക്കിസ്ഥാന്‍ 27 ാം ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 119 റണ്‍സ് എന്ന നിലയിലായിരുന്നു.


മഴ എത്തിയതിനെ തുടര്‍ന്ന് ഡക്ക് വര്‍ത്ത് ലൂയിസ് മഴ നിയമ പ്രകാരം വിധി പ്രസ്താവിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് 19 റണ്‍സിന് പാക്കിസഥാന്‍ വിജയിക്കുകയായിരുന്നു. മഴയെ തുടര്‍ന്ന് കളി ഉപേക്ഷിക്കുകയും റണ്‍ റേറ്റിന്റെ അടിസ്ഥാനത്തില്‍ പാക്കിസ്ഥാനെ വിജയിയായി പ്രഖ്യാപിക്കുകയുമായിരുന്നു.


ഐസിസി ലോക റാങ്കിംഗില്‍ എട്ടാം സ്ഥാനത്തുള്ള പാക്കിസ്ഥാന്‍ ഒന്നാം സ്ഥാനത്തുള്ള ദക്ഷിണാഫ്രിക്കയെ മഴ നിയമ പ്രകാരം തോല്‍പ്പിച്ചത് ക്രിക്കറ്റ് ആരാധകരെ അമ്പരിപ്പിക്കുന്നതായിരുന്നു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ