General News

ആര്‍ബിഐ പലിശ നിരക്കുകളില്‍ മാറ്റമില്ല

Wed, Jun 07, 2017

Arabianewspaper 631
ആര്‍ബിഐ പലിശ നിരക്കുകളില്‍ മാറ്റമില്ല
റിസര്‍വ് ബാങ്കിന്റെ പലിശ അവലോകന യോഗത്തില്‍ വായ്പാ നയം പ്രഖ്യാപിച്ചു. പലിശ നിരക്കില്‍ മാറ്റം വരുത്താതെയാണ് നയ പ്രഖ്യാപനം .

ഇതോടെ നിലവിലെ റിപോ നിരക്ക് 6.25 ശതമാനമായും റിവേഴ്‌സ് റിപോ നിരക്ക് 6 ശതമാനമായും തുടരും. വാണിജ്യ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കുന്ന വായ്പയുടെ പലിശയാണ് റിപോ നിരക്ക്,. വാണിജ്യ ബാങ്കുകളില്‍ നിന്ന് റിസര്‍വ് ബാങ്ക് പണം നിക്ഷേപമായി സ്വീകരിക്കുമ്പോള്‍ നല്‍കുന്നത് റിവേഴ്‌സ് റിപോ നിരക്കും

അതേസമയം, കരുതല്‍ ധനശേഖരം ( എസ് എല്‍ആര്‍ ) 50 ബേസിസ് പോയിന്റ് കുറച്ചു, ജൂണ്‍ 24 മുതല്‍ എസ്എല്‍ആര്‍ 20 ശതമാനമാകും,. ബാങ്കുകളില്‍ കുടുതല്‍ ലിക്വിഡ് ക്യാഷ് കുന്നുകൂടിയതിനാലാണ് ഇത്.

ആര്‍ബിഐ ഗവര്‍ണര്‍ ഊര്‍ജ്ജിത് പട്ടേലാണ് വായ്പാ നയം പ്രഖ്യാപിച്ചത്.2016 ഒക്ടോബറിലാണ് 0.25 ശതമാനം രിപോ നിരക്കില്‍ കുറവു വരുത്തിയത്. എല്ലാ രണ്ടു മാസം കുടുന്തോറും വായ്പാ അവലോകന യോഗം റിസര്‍വ് ബാങ്ക് ചേരും,.
Tags : RBI 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ