Entertainment News

ശരണ്യയെ ട്രോളിയവര്‍ക്ക് ഭര്‍ത്താവ് അരവിന്ദ് കൃഷ്ണന്റെ ചുട്ട മറുപടി

Wed, Jun 07, 2017

Arabianewspaper 860
ശരണ്യയെ ട്രോളിയവര്‍ക്ക് ഭര്‍ത്താവ് അരവിന്ദ് കൃഷ്ണന്റെ ചുട്ട മറുപടി

നടി ശരണ്യ മോഹന്റെ അടുത്ത് കാലത്ത് കണ്ട ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി,. മെലിഞ്ഞ് സുന്ദരിയായ ശരണ്യയെ വണ്ണം വെച്ച് കണ്ട പലരും ട്രോളുമായി രംഗത്ത് എത്തി. ശരണ്യയെ പരിഹസിക്കുകയും വിമര്‍ശിക്കുകയും ചെയ്തവരോട് സമചിത്തതയോടെ ഭര്‍ത്താവ് അരവിന്ദ് കൃഷ്ണന്‍ ചുട്ട മറുപടിയാണ് കൊടുത്തത്.


പ്രസവം കഴിഞ്ഞാല്‍ സ്ത്രീകള്‍ വണ്ണം വെയ്ക്കുക പതിവാണ്. ഗര്‍ഭകാല ശുശ്രൂഷയുടേയും വിറ്റാമിന്‍ ഗുളികകളുടേയും മറ്റും ഫലമായി വണ്ണം വെയ്ക്കുകയും പിന്നീട് വ്യായാമത്തിലൂടെ പഴയ ശരീര സൗന്ദര്യം നേടിയെടുക്കുന്നതും പുതുമയല്ല.


എന്നാല്‍, ഇപ്പോള്‍ ശരണ്യയുടെ മുഖത്തെ വണ്ണം കണ്ട് പരിഹസിച്ചവര്‍ക്ക് അരവിന്ദ് നല്‍കിയ മറുപടി ഇങ്ങിനെ


"ചേട്ടാ ,ട്രോള് കണ്ടോ ?"


"കണ്ടു " "പ്രതികരിക്കുന്നില്ലേ ...


"എന്തിനു ?"


"ഇവന്മാരോട് 4 വർത്തമാനം പറയണം "


"ആവശ്യമില്ല സഹോ . ഭാരതത്തിൽ ഒരു പാട് നീറുന്ന വിഷയങ്ങൾ...എന്തായാലും എന്റെ ഭാര്യയുടെ വണ്ണം ,ആ പറയുന്ന വിഷയങ്ങളിൽ പെട്ടതല്ല "


"എന്നാലും ? ".


.."ഒരു എന്നാലും ഇല്ല . ഈ വണ്ണം എന്നത് വയ്കാനുള്ളതും കുറക്കാനുള്ളതും ആണ് . ഇഷ്ടപെട്ട മേഖല വേണ്ട എന്ന് വച്ച് നല്ല ഭാര്യയും പിന്നീട് നല്ല അമ്മയും ആകാൻ അവൾ കാണിച്ച മാസ്സ് ഒന്നും ഈ ട്രോള് ഉണ്ടാക്കിയവനും അത് വൈറൽ ആക്കിയ "നല്ല " മനസുകാരും ചെയ്തിട്ടില്ല . "...

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ