General News

കന്നുകാലി കശാപ്പ് വിജ്ഞാപനം -സ്റ്റേ ഇല്ല

Wed, Jun 07, 2017

Arabianewspaper 419
കന്നുകാലി കശാപ്പ് വിജ്ഞാപനം-  സ്റ്റേ ഇല്ല

കന്നുകാലി കശാപ്പ് നിയന്ത്രണ വിജ്ഞാപനം സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയമാണ് കന്നുകാലി ചന്തകളില്‍ കശാപ്പിനായുള്ള വില്‍പന തടഞ്ഞത്.


എന്നാല്‍, ഹര്‍ജിയില്‍ വാദം കേള്‍ക്കാമെന്നും അടുത്ത മാസം 26 ന് കേസ് വീണ്ടും പരിഗണിക്കാമെമന്നും കോടതി പറഞ്ഞു.


കശാപ്പ് നിരോധിച്ചിട്ടില്ലെന്നും ചന്തയിലെ വില്‍പനയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുകയാണ് ചെയ്‌തെന്ന കേന്ദ്ര സര്‍ക്കാരിന്റെ വാദം കോടതി അംഗീകരിച്ചു. ഇതിനെ തുടര്‍ന്ന് വിജ്ഞാപനം സ്റ്റേ ചെയ്യാനും റദ്ദു ചെയ്തുള്ള ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാവില്ലെന്നും കോടതി പറഞ്ഞു,.


സംസ്ഥാനത്തിന്റെ അധികാരത്തിലുള്ള കടന്നുകയറ്റമാണെന്ന് കേരള സര്‍ക്കാര്‍ വാദിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാരിന്റെ വിശദീകരണം കോടതി തേടി,.


മൃഗങ്ങളോടുള്ള ക്രൂരത തടയുന്നതിന്റെ ഭാഗമായാണ് വിജ്ഞാപനം പുറപ്പെടുവിച്ചതെന്ന് കേന്ദ്ര സര്‍ക്കാരിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചു, ഭക്ഷണ സ്വാതന്ത്ര്യത്തെ ഒരു തരത്തിലും ഉത്തരവ് ബാധിക്കില്ലെന്നും അഭ്ിഭാഷകന്‍ പറഞ്ഞു,.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ