General News

ഇറാന്‍ പാര്‍ലമെന്റിനു നേരെ ആക്രമണം ; രണ്ടു മരണം, ഖൊമൈനിയുടെ ഖബറിടത്തിലും ആക്രമണം

Wed, Jun 07, 2017

Arabianewspaper 378
ഇറാന്‍ പാര്‍ലമെന്റിനു നേരെ ആക്രമണം ; രണ്ടു മരണം

ഇറാന്‍ പാര്‍ലമെന്റ് മന്ദിരത്തിനുള്ളില്‍ ചാവേറാക്രമണം. നാലു ആയുധ ധാരികള്‍ ഗാര്‍ഡിനെ വെടിവെച്ച് കൊന്ന ശേഷം ഉള്ളില്‍ കടന്നു. രണ്ടു പേരുടെ കൈവശം എ കെ 47 തോക്കുകളും മറ്റൊരാളുടെ കൈവശം പിസ്റ്റളും ഉണ്ടെന്ന് സിസിടിവി ദൃശ്യങ്ങളില്‍ തെളിഞ്ഞു. ഇറാന്റെ ആത്മീയ നേതാവായിരുന്ന ആയത്തൊല്‌ള ഖൊമൈനിയുടെ ഖബറിടത്തിലും ആക്രമണം ഉണ്ടായി. വനിതാ ചാവേറാണ് ഇവിടെ പൊട്ടിത്തെറിച്ചതെന്ന് സൂചനയുണ്ട്,.


ഇറാന്റെ ആത്മീയ നേതാവായിരുന്ന ആയത്തൊല്‌ള ഖൊമൈനിയുടെ ഖബറിടത്തിലും ആക്രമണം ഉണ്ടായി. വനിതാ ചാവേറാണ് ഇവിടെ പൊട്ടിത്തെറിച്ചതെന്ന് സൂചനയുണ്ട്,. ആരാധന നടത്താന്‍ എത്തിയവരെയാണ് ലക്ഷ്യമിട്ടത് സ്‌ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു,.അഞ്ചോളം പേര്‍ക്ക് പരിക്കേറ്റു.


സുരക്ഷ സേനയെത്തി ആക്രമണ കാരികളായ മൂന്നു പേരെ വെടിവെച്ചു കൊന്നു,.


ബുധനാഴ്ച രാവിലെ 10.30 നാണ് ആയുധധാരികള്‍ പാര്‍ലമെന്റിനുള്ളില്‍ കടന്നത്.


വെടിവെപ്പില്‍ കൊല്ലപ്പെട്ട ഒരാള്‍ ഉദ്യാന സൂക്ഷിപ്പുകാരനാണ്. ഇപ്പോഴും വെടിയൊച്ച കേള്‍ക്കാമെന്ന് ടെലിവിഷന്‍ ന്യുസ് ചാനലുകള്‍ പറയുന്നു.





Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ