General News

ഖത്തര്‍ അനുകൂല പോസ്റ്റുകള്‍ക്ക് ജയില്‍ ശിക്ഷ -യുഎഇ

Wed, Jun 07, 2017

Arabianewspaper 559
ഖത്തര്‍ അനുകൂല പോസ്റ്റുകള്‍ക്ക്  ജയില്‍ ശിക്ഷ -യുഎഇ

യുഎഇ പൗരന്‍മാരോ പ്രവാസികളോ രാജ്യത്തിന്റെ നയതന്ത്ര നിലപാടുകള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ ഇത് രാജ്യ വിരുദ്ധ നീക്കമായി കണക്കാക്കുമെന്നും മൂന്നു മുതല്‍ പതിനഞ്ചു വര്‍ഷം വരെ തടവു ശിക്ഷയോ അഞ്ചു ലക്ഷം ദിര്‍ഹം പിഴയോ ലഭിക്കും.


സോഷ്യല്‍ മീഡിയയിലെ പോസ്റ്റുകള്‍ ശ്രദ്ധയില്‍ പെട്ടാലും ഫോര്‍വേര്‍ഡുകള്‍ എന്നിവ ലൈക്ക് ചെയ്താലും രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് എതിരെ പ്രവര്‍ത്തിച്ചതായി കണക്കാക്കുമെന്ന് അറ്റോര്‍ണി ജനറല്‍ പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നു.


വീഡിയോ., ടെക്സ്റ്റ് മെസേജുകള്‍ പ്രസിദ്ധീകരിക്കുന്നതും ബ്ലോഗ് എഴുതുന്നതുമെല്ലാം ഇതിന്റെ പരിധിയില്‍ വരും. നിയമ ലംഘകര്‍ ആരായിരുന്നാലും നടപടി എടുക്കുമെന്നാണ് സര്‍ക്കുലര്‍.


അതേസമയം, മൊബൈല്‍ ഫോണ്‍ സംഭാഷണങ്ങള്‍ റെക്കോര്‍ഡു ചെയ്യപ്പെടുമെമന്നും സോഷ്യല്‍ മീഡിയ സന്ദേശങ്ങള്‍ ട്രാക്കു ചെയ്യുംമെന്നും മറ്റുള്ള കുപ്രചരണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും അധികൃതര്‍ അറിയിച്ചു.


ആഭ്യന്തര മന്ത്രാലയത്തിന്റെ പേരില്‍ ചിലര്‍ നവമാധ്യമങ്ങളില്‍ ഇത്തരം പോസ്റ്റുകള്‍ പ്രപരിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരം പരാതികള്‍ ലഭിച്ചാലും നടപടി ഉണ്ടാകും.



ഖത്തറുമായുള്ള എല്ലാ ബന്ധങ്ങളും സൗദിയും യുഎഇയും വിച്ഛേദിച്ചിരിക്കുകയാണ്. ബഹ്‌റൈന്‍, ഈജിപ്ത്, യെമന്‍, മൗറീഷ്യസ്,. ജോര്‍ദ്ദാന്‍, മാലിദ്വീപ്, മൗരിറ്റാനിയ എന്നീ രാജ്യങ്ങളും സൗദിയുടെ നടപടിയെ പിന്തുണച്ച രംഗത്ത് വന്നിട്ടുണ്ട്. എന്നാല്‍, കുവൈത്തും, തുര്‍ക്കിയും വിഷയത്തില്‍ മധ്യസ്ഥത വഹിച്ച് ചര്‍ച്ചകള്‍ക്ക് പ്രേരിപ്പിക്കുന്നുണ്ട്.

Tags : UAE  Qatar 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ