Troll Today News

ഗീതാ ഗോപി എംഎല്‍എയുടെ മകളുടെ വിവാഹധൂര്‍ത്ത് -സോഷ്യല്‍ മീഡിയയുടെ രോഷം

Wed, Jun 07, 2017

Arabianewspaper 3268
ഗീതാ ഗോപി എംഎല്‍എയുടെ മകളുടെ വിവാഹധൂര്‍ത്ത് -സോഷ്യല്‍ മീഡിയയുടെ രോഷം

കമ്യൂണിസ്റ്റ് എംഎല്‍എയുടെ മകളുടെ വിവാഹത്തിന്റെ ചിത്രത്തില്‍ വധു സ്വര്‍ണത്തില്‍ കുളിച്ച് നില്‍ക്കുന്നത് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ചര്‍ച്ചയായി. ദേശ വ്യാപകരമായി ചിത്രം പ്രചരിപ്പിച്ചു.


കേരളത്തിലെ ഇടതു എംഎല്‍എയുടെ മകളുടെ വിവാഹത്തിന്റെ ധൂര്‍ത്തിനെക്കുറിച്ചുള്ള വ്യാപക ചര്‍ച്ചായാണ് അരങ്ങേറിയത്. താമസിയാതെ ദേശീയ മാധ്യമങ്ങളും ഇത് ചര്‍ച്ച ചെയ്തു.


ഞായറാഴ്ച തൃശൂരില്‍ വെച്ചായിരുന്നു വിവാഹം നടന്നത്. സിപിഐ നാട്ടിക എംഎല്‍എയായ ഗീത ഗോപി രണ്ടാം തവണയാണ് എംഎല്‍എയാകുനന്ത്.


കഴിഞ്ഞ ഏപ്രിലില്‍ സിപിഐയുടെ എംഎല്‍എയായ മുല്ലക്കര രത്‌നാകരന്‍ ആര്‍ഭാട വിവാഹത്തെ കുറിച്ചും ധൂര്‍ത്ത് നിയന്ത്രിക്കുന്നതിനേ കുറിച്ചും സബ്മിഷന്‍ ഉന്നയിച്ചിരുന്നു. സിപിഐയുടെ പ്രഖ്യാപിത നയത്തിന് എതിരാണ് ഗീതാ ഗോപിയുടെ നടപടിയെന്ന് പാര്‍ട്ടിക്കുള്ളില്‍ തന്നെ ചര്‍ച്ചയായി.


അതേസമയം, വിവാഹത്തിന് ഒരു ധൂര്‍ത്തും ഉണ്ടായിരുന്നില്ലെന്നും ഏതൊരു രക്ഷിതാവ് നടത്തും പോലെയാണ് തന്റെ മകളുടെ വിവാഹം നടത്തിയതെന്നും ഗീതാ ഗോപി പറയുന്നു. വൈറലായ ചിത്രത്തില്‍ വധു അണിഞ്ഞിരിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ നൂറിലേറെ പവന്‍ വരുമെന്നാണ് പലരും വിലയിരുത്തുന്നത്.

Tags : LDF 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ