General News

യുപിയില്‍ ഒരു കുടുംബത്തിലെ മൂന്നു പേരെ മോഷ്ടാക്കള്‍ വെടിവെച്ചു കൊന്നു

Wed, Jun 07, 2017

Arabianewspaper 427
യുപിയില്‍ ഒരു കുടുംബത്തിലെ മൂന്നു പേരെ വെടിവെച്ചു കൊന്നു

യുപിയിലെ സിതാപുര ജില്ലയില്‍ അജ്ഞാതരുടെ ആക്രമണത്തില്‍ ഒരു കുടുംബത്തിലെ മൂന്നു പേര്‍ കൊല്ലപ്പെട്ടു. സുനില്‍ ജെയ്‌സ്വാള്‍ (60), ഭാര്യ കാമിനി(55),. മകന്‍ ഋത്വിക് (25) എന്നിവരാണ് വെടിയേറ്റ് മരിച്ചത്.


നാലു പേരടങ്ങുന്ന മോഷണ സംഘം സുനിലിന്റെ കൈയ്യില്‍ നിന്നും പണമടങ്ങിയ ബാഗ് തട്ടിയെടുക്കുകയും തുടര്‍ന്ന് വെടിവെയ്ക്കുകയുമായിരുന്നു. വെടിവെപ്പ് ശബ്ദം കേട്ട് പുറത്തു വന്ന ഭാര്യയും മകനും മോഷ്ടക്കളുമായി മല്‍പിടിത്തം ഉണ്ടായി. ഇവരെ രണ്ടു പേരേയും അക്രമി സംഘം വെടിവെച്ചു കൊന്നു. വെടിയേറ്റ അയല്‍ക്കാരന്‍ പരിക്കുകളോടെ രക്ഷപ്പെട്ടു.


സംഭവ സമയം അതുവഴി വന്ന പോലീസ്‌കാരോട് സഹായം അഭ്യര്‍ത്ഥിച്ചെങ്കിലും ഇതു തങ്ങളുടെ അധികാര പരിധിയില്‍ പെടുന്നതല്ല എന്നു പറഞ്ഞ് ഒഴിവായതായി നാട്ടു കാര്‍ പറയുന്നു.


ബൈക്കിലെത്തിയവര്‍ മുഖം മൂടി ധരിച്ചിരുന്നു. വ്യാപാര സ്ഥാപനം പൂട്ടി പണവുമായി ബൈക്കില്‍ വന്ന സുനിലിനെ മോഷണ സംഘം പിന്തുടരുന്നുണ്ടായിരുന്നു.


സിസിടിവി ക്യാമറ ദൃശ്യങ്ങളില്‍ അക്രമികള്‍ സുനില്‍ ജെയ്‌സ്വാളിന്റെ കൈയ്യില്‍ നിന്ന് ബാഗ് തട്ടിയെടുക്കുന്നത് കാണാം. സുനിലിനെ രക്ഷിക്കാനെത്തിയ ഭാര്യയും മകനും അക്രമികളുടെ വെടിയേല്‍ക്കുകയായിരുന്നു,. തുടര്‍ന്ന മൂവരേയും വെടിവെച്ച ശേഷം ഇവര്‍ പണവുമായി കടന്നു കളഞ്ഞു.


രാത്രി ഒമ്പതരയോടെ ബൈക്കിലാണ് സുനില്‍ വി്ട്ടില്‍ എത്തിയത്. വീടിനു മുന്നിലെത്തിയപ്പോഴാണ് പിന്തുടര്‍ന്ന് എത്തിയവര്‍ ആക്രമിച്ചത്. രണ്ടു ബൈക്കുകളിലായാണ് അക്രമി സംഘം സുനിലിനെ പിന്തുടര്‍ന്ന് എത്തിയത്.


ഒരാഴ്ചയ്ക്കു മുമ്പ് 36 കാരനായ ബിസിനസ്‌കാരനെ മോഷ്ടാക്കള്‍ വെടിവെച്ച് കൊന്നിരുന്നു,


Tags : UP  Sitapur 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ