General News

കിവീസിനെ തകര്‍ത്ത് ഇംഗ്ലണ്ട് സെമിയില്‍

Wed, Jun 07, 2017

Arabianewspaper 351
കിവീസിനെ തകര്‍ത്ത് ഇംഗ്ലണ്ട് സെമിയില്‍

ചാമ്പ്യന്‍സ് കപ്പില്‍ ആതിഥേയരായ ഇംഗ്ലണ്ട് സെമിയില്‍ എത്തി. രണ്ടു മത്സരങ്ങളിലെ വിജയവുമായാണ് ഇംഗ്ലണ്ട് സെമിയില്‍ എത്തിയത്.


ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനെയും രണ്ടാമത്ത മത്സരത്തില്‍ ന്യുസിലാന്‍ഡിനേയും ഇംഗ്ലണ്ട് പരാജയപ്പെടുത്തി. ന്യുസിലാന്‍ഡിനെതിരായ മത്സരത്തില്‍ 87 റണ്‍സിന്റെ വിജയമാണ് ഇംഗ്ലണ്ട് നേടിയത്.


ഗ്രൂപ്പ് എ യില്‍ ഇംഗ്ലണ്ട് നാലു പോയിന്റുമായാണ് സെമിയിലേക്ക് പ്രവേശിച്ചത്. രണ്ടു മത്സരവും മഴമൂലം ഉപേക്ഷിക്കേണ്ടി വന്നതിനെ തുടര്‍ന്ന് പോയിന്റെ പങ്കിട്ട ഓസ്‌ട്രേലിയയ്ക്ക് രണ്ടു പോയിന്റാണുള്ളത്. ഇംഗ്ലണ്ടിന് ഇനിയുള്ള മത്സരം ഓസ്‌ട്രേലിയയുമായാണ്


ഗ്രൂപ്പ് എയില്‍ നിന്നും ഇന്ത്യക്കും ദക്ഷിണാഫ്രിക്കയ്ക്കുമാണ് സാധ്യത. ശ്രീലങ്രയും പാക്കിസ്ഥാനും ഒരോ മത്സരം വീതം പരാജയപ്പെട്ടിരിക്കുകയാണ്. ഒരു മത്സരം കൂടി ജയിച്ചാല്‍ ഗ്രൂപ്പ് ബിയില്‍ നിന്ന് ഇന്ത്യക്കും ദക്ഷിണാഫ്രിക്കയ്ക്കും സെമി ഉറപ്പിക്കാം.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ