General News

മദ്ധ്യപ്രദേശില്‍ കര്‍ഷക പ്രതിഷേധം : വെടിവെപ്പ് 5 പേര്‍ കൊല്ലപ്പെട്ടു

Tue, Jun 06, 2017

Arabianewspaper 326
മദ്ധ്യപ്രദേശില്‍ കര്‍ഷക പ്രതിഷേധം :  വെടിവെപ്പ് 5 പേര്‍ കൊല്ലപ്പെട്ടു

മദ്ധ്യപ്രദേശില്‍ കര്‍ഷ പ്രക്ഷോഭത്തിനിടെ പോലീസ് വെടിവെപ്പില്‍ 5 പേര്‍ കൊല്ലപ്പെട്ടു. പോലീസിനു നേരെ പ്രതിഷേധക്കാര്‍ കല്ലെറിഞ്ഞു. പോലീസ് തിരിച്ചും കല്ലേറ് നടത്തി. ഇന്‍ഡോറിലെ മാണ്ഡസൗറില്‍ കര്‍ഫ്യു പ്രഖ്യാപിച്ചു. ഇവിടങ്ങളില്‍ ഇന്റര്‍ നെറ്റ് സര്‍വ്വീസും തടഞ്ഞിട്ടുണ്ട്.


ഇതിനിടയിലാണ് വെടിവെപ്പ് ഉണ്ടായത്. നാലു പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്.


ആറു ദിനസമായി കാര്‍ഷിക കടം എഴുതി തള്ളണമെന്ന് ആവശ്യപ്പെട്ട് കര്‍ഷകര്‍ പ്രക്ഷോഭത്തിലാണ്. പ്രതിഷേധക്കാര്‍ കടകള്‍ കൊള്ളയടിക്കുകയും ഒരു വസ്ത്ര വ്യാപാര ശാലയ്ക്ക് തിയിടുകയും ചെയ്തു. പത്തോളം ട്രക്കുകള്‍ക്ക് തീവെച്ച. ഇവിടങ്ങളിലേക്ക് സിആര്‍പിഎഫിനെ വിന്യസിച്ചിട്ടുണ്ട്.


എന്നാല്‍, പോലീസ് വെടിവെച്ചിട്ടില്ലെന്ന് എസപി അറിയിച്ചു. കര്‍ഷകര്‍ക്കു നേരെ മറ്റു ചിലര്‍ വെടിവെയ്ക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നത്. ഇവരെ ഉടനെ പിടികൂടുമെന്നും പോലീസ് പറഞ്ഞു.


കാര്‍ഷക പ്രശ്‌നങ്ങളില്‍ പരിഹാരം കാണുമെന്നും കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് മികച്ച വില ലഭ്യമാക്കുന്നതിന് വില സ്ഥിരിതാ ഫണ്ട് രൂപവത്കരിക്കുമെന്നും മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ പ്രഖ്യാപിച്ചരുന്നു,.


എന്നാല്‍,. യുപിയിലേതു പോലെ കാര്‍ഷിക വായ്പകങ്ങള്‍ എഴുതി തള്ളണമെന്ന് കാണിച്ച കര്‍ഷകര്‍ പ്രതിഷേധം നടത്തുകയായിരുന്നു.


 

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ