General News

കാണാതായ ആറു വയസുകാരന്‍ കാറിനുള്ളില്‍ ശ്വാസം മുട്ടി മരിച്ച നിലയില്‍

Tue, Jun 06, 2017

Arabianewspaper 427
കാണാതായ ആറു വയസുകാരന്‍ കാറിനുള്ളില്‍ ശ്വാസം മുട്ടി മരിച്ച നിലയില്‍

കാണാതായ ആറു വയസുകാരനെ കാറിനുള്ളില്‍ ശ്വാസം മുട്ടി മരിച്ച നിലയില്‍. കാറിനുള്ളില്‍ അബദ്ധത്തില്‍ കുടുങ്ങിയതാകാമെന്നാണ് പോലീസ് കരുതുന്നത്. ഡെല്‍ഹിയിലെ റാണിബേയ്ഗിലാണ് സംഭവം.


സാധാരണക്കാരയ ദമ്പതികളുടെ മകനായ സോണു എന്ന ബാലനെ തിങ്കളാഴ്ച ഉച്ചമുതലാണ് കാണാതായത്. സമീപത്ത് കളിച്ചു കൊണ്ടിരുന്ന ബാലനെ പൊടുന്നനെ കാണാതാകുകായയിരുന്നു.


എന്നാല്‍. വൈകീട്ടോടെ അയല്‍ വാസി കാര്‍ തുറന്നപ്പോഴാണ് ആറു വയസുകാരനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉച്ചകഴിഞ്ഞ് 40 ഡിഗ്രിയിലേറെ ചൂടുണ്ടായിരുന്നതും കാറിനുള്ളില്‍ വായു ലഭിക്കാതിരുന്നതുമാണ് കുട്ടിയുടെ മരണ കാരണം എന്ന പോലീസ് പറയുന്നു.


ശരീരത്തില്‍ പൊള്ളലേറ്റ പാടുകളുമുണ്ട്. ചൂട് മൂലമാകാം ഇങ്ങിനെ സംഭവിച്ചതെന്ന് കരുതുന്നു. ഓട്ടോ മാറ്റിക് ലോക്കിംഗ് സംവിധാനമുള്ളതിനാലാകാം കുട്ടിക്ക് പുറത്തിറങ്ങാനാകാതിരുന്നതെന്നും കരുതുന്നു.


കുട്ടി മരിച്ചു കിടക്കുന്നത് കണ്ടെത്തിയ കാറുടമ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ