Entertainment News

വധുവിന്റെ നൃത്തച്ചുവടുകള്‍ക്കൊപ്പം കുടുംബം മുഴുവന്‍ ആടിയും പാടിയും വീഡിയോ

Tue, Jun 06, 2017

Arabianewspaper 4231
വധുവിന്റെ നൃത്തച്ചുവടുകള്‍ക്കൊപ്പം കുടുംബം മുഴുവന്‍ ആടിയും പാടിയും വീഡിയോ
പ്രി വെഡ്ഡിംഗ് വീഡിയോ വൈറലാകുന്നത് ഇപ്പോള്‍ സാധാരണ സംഭവമല്ല. എന്നാല്‍, ഒന്നിനൊന്ന് മെച്ചമാകുന്നതാണ് ഏവരേയും അതിശയിപ്പിക്കുന്നത്. ബാര്‍ ബാര്‍ ദേഖോ യിലെ വിവാഹ ഗാനമായ നാച്ച്‌ദേ നെ സാരെയ്‌ക്കൊപ്പമാണ് വധു ഡാലിയ ബെനഡിക്ട് ചുവടുവെച്ചത്. ഒപ്പം കുടുംബത്തിലെ സകലരും.

വധുവിന്റെ മനോഹരമായ വെള്ളചായം പൂശിയ വസതിയില്‍ മഞ്ഞ പൂക്കളും വസ്ത്രങ്ങളും അലങ്കരിച്ചുള്ള അത്യാകര്‍ഷകമായ കൊറിയൊഗ്രാഫി ബോളിവുഡ് സിനിമകളെ വെല്ലുന്നതായിരുന്നു.

ഡാലിയയുടെ വിവാഹത്തിന് മുമ്പുള്ള ഹാല്‍ദി (മഞ്ഞളരച്ച് മേല്‍ തേയ്ക്കുന്ന ചടങ്ങ്) യ്ക്കാണ് ഗാനവും നൃത്തവും അരങ്ങേറിയത്. കട്ടുകളില്ലാതെ ഒറ്റ ഷോട്ടിലാണ് നൃത്തം പൂര്‍ണമായും ചിത്രീകരിച്ചിരിക്കുന്നതെന്നതും സവിശേഷതായണ്.

യുട്യുബില്‍ മാജിക് മോഷന്‍ മീഡിയ പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോ ഇതിനാകം മൂന്നു ലക്ഷം പേര്‍ കണ്ടു കഴിഞ്ഞു. ഫെയ്‌സ്ബുക്കില്‍ പത്തു ലക്ഷത്തിലേക്ക് അടുക്കുന്നു. മികച്ച കമന്റുകളുമാണ് ഇതിന് ലഭിച്ചിരിക്കുന്നത്.
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ