General News

കൈക്കുഞ്ഞിനെ റോഡിലെറിഞ്ഞു കൊന്നു,. അമ്മയെ കൂട്ടബലാല്‍സംഗം ചെയ്തു

Tue, Jun 06, 2017

Arabianewspaper 355
കൈക്കുഞ്ഞിനെ റോഡിലെറിഞ്ഞു കൊന്നു,. അമ്മയെ കൂട്ടബലാല്‍സംഗം ചെയ്തു

ഒട്ടോ റിക്ഷ ഡ്രൈവറും സംഘവും യുവതിയെ കുട്ട ബലാല്‍സംഗം ചെയ്‌തെന്ന് ആരോപണം. യുവതിയുടെ കൈയ്യില്‍ ഉണ്ടായിരുന്ന ഒമ്പതു മാസം പ്രായമായ കുഞ്ഞിനെ റോഡിലെറിഞ്ഞ് കൊന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.


ഹരിയാനയിലെ ഗുരുഗ്രാമില്‍ മെയ് 29 നാണ് സംഭവമെന്ന് .യുവതിയുടെ പരാതിയില്‍ പറയുന്നു.


ഭര്‍ത്താവുമായി വഴക്കിട്ട് യുവതി കുഞ്ഞുമായി ഓട്ടോറിക്ഷയില്‍ പോകുകയായിരുന്നു. യുവതി കയറിയ ഒട്ടോയില്‍ മറ്റ് രണ്ടു പേര്‍ ഉണ്ടായിരുന്നു. ഇവര്‍ തന്നെ അപമാനിക്കാന്‍ ശ്രമിച്ചപ്പോള്‍ താന്‍ ബഹളംവെച്ചവെന്നും ഇതിനിടയില്‍ കുട്ടി കരഞ്ഞുവെന്നും ഓട്ടോയില്‍ ഉണ്ടായിരുന്നവര്‍ കുഞ്ഞിനെ റോഡിലെറിഞ്ഞുവെന്നും ഇവര്‍ പറയുന്നു. ബലാല്‍സംഗം ചെറുക്കുന്നതിനിടെയാണ് കൈയ്യിലിരുന്ന .കുഞ്ഞിനെ റോഡിലേക്ക് എറിഞ്ഞതെന്ന് യുവതി നല്‍കിയ പരാതിയില്‍ പറയുന്നു.
.
ഹരിയാന മനേസര്‍ വ്യവസായ മേഖലയില്‍ വെച്ചാണ് സംഭവം. യുവതിയുടെ പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചു,. എന്നാല്‍, ബലാല്‍സംഘം ആരോപിച്ച യുവതി വൈദ്യ പരിശോധനയ്ക്ക് തയ്യാറാകാത്തതില്‍ ദുരുഹതയുണ്ടെന്ന് പോലിസ് പറഞ്ഞു,


കുട്ടിയെ കൊലപ്പെടുത്തിയെന്നാരോപിച്ചാണ് യുവതി പോലീസില്‍ ആദ്യം പരാതി നല്‍കിയതെന്ന് ഗുരുഗ്രാം ഡിസിപി അശോക് ബക്ഷി പറഞ്ഞു. ഇതനുസരിച്ച് 304 വകുപ്പു പ്രകാരം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. എന്നാല്‍. ഭര്‍ത്താവ് തന്നെ ഉപേക്ഷിക്കുമെന്ന് കരുതിയാണ് ബലാല്‍സംഗം ആദ്യം പരാതിയില്‍ ആരോപിക്കാതിരുന്നതെന്ന് യുവതി പിന്നീട് പറഞ്ഞു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ