General News

പ്രവാചകന്‍ മാംസം കഴിച്ചിരുന്നില്ല, മാംസം രോഗവും പാല്‍ മരുന്നുമാണെന്ന് പറഞ്ഞു -ആര്‍എസ്എസ് നേതാവ്

Tue, Jun 06, 2017

Arabianewspaper 349
പ്രവാചകന്‍ മാംസം കഴിച്ചിരുന്നില്ല, മാംസം രോഗവും പാല്‍ മരുന്നുമാണെന്ന് പറഞ്ഞു -ആര്‍എസ്എസ് നേതാവ്

ആര്‍എസ് എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍ വീണ്ടും വിവാദത്തില്‍. ഇക്കുറി ഇഫ്താര്‍ വിരുന്നൊരുക്കവെ മാസാംഹാരത്തെക്കുറിച്ചുള്ളു പ്രസ്താവനനുമായാണ് വിവാദ നേതാവ് പ്രതിക്കൂട്ടിലായത്.


ആര്‍എസ്എസിന്റെ മുസ്ലിം വിംഗായ രാഷ്ട്രീയ മുസ്ലീം മഞ്ച് ജാമിയ മിലിയ സര്‍വ്വകലാശാലയില്‍ സംഘടിപ്പിക്കുന്ന ഇഫ്താര്‍ വിരുന്നിന് മുന്നോടിയായാണ് ഇന്ദ്രേഷ് കുമാറിന്റെ പ്രസ്താവന വന്നത്. പശുവിന്റെ ഇറച്ചി രോഗമാണെന്നും പാല്‍ മരുന്നാണെന്നും ഇസ്ലാമിക ഹാദിത് പറയുന്നതായി ഇന്ദ്രേഷ് കുമാര്‍ ചൂണ്ടിക്കാട്ടി,


പ്രവാചകന്‍ സ്വയമേവ മാംസാഹാരിയായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു,. ഗോമാംസം കഴിക്കുന്നത് രോഗമുണ്ടാക്കുമെന്ന പ്രവാചക വചനം പാലിക്കണമെന്ന് ഇന്ദ്രേഷ് കുമാര്‍ പറഞ്ഞു,


ഇഫ്താര്‍ വിരുന്നില്‍ വൈസ് ചാന്‍സലര്‍ തലാത് അഹമദ് ഇന്ദ്രേഷ് കുമാറുമായി പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും പ്രതിഷേധങ്ങളെ തുടര്‍ന്ന് ഇദ്ദേഹം അവസാന നിമിഷം പിന്‍മാരി.


മുസ്ലീം കുടുംബങ്ങളില്‍ തുളസിച്ചെടി നടണമെന്നും തുളസിയെ റെഹാന്‍ എന്നാണ് അറബികില്‍ പറയുന്നതെന്നും ഇൗ വാക്കിന്റെ അര്‍ത്ഥം സ്വര്‍ഗത്തിലെ ചെടി എന്നാണെന്നും ഇന്ദ്രേഷ് കുമാര്‍ പറഞ്ഞു,


വാലന്റൈന്‍സ് ഡേ പോലുള്ള പാശ്ചാത്യ ആഘോഷങ്ങള്‍ പിന്തുടരുന്നതിനാലാണ് ബലാല്‍സംഗങ്ങള്‍ അരങ്ങേറുന്നതെന്ന് ഇന്ദ്രേഷ് കുമാര്‍ അടുത്തിടെ പറഞ്ഞത് വിവാദമായിരുന്നു. ഇന്ത്യന്‍ സംസ്‌കാരമനുസരിച്ച് രാധാ-കൃഷ്ണ, ലൈല-മജ്‌നു തുടങ്ങിയ പ്രണയങ്ങളാണ് ഏറെ പ്രചാരമുള്ളത്. ഇവയില്‍ ദിവ്യമായ പ്രണയമാണ് നിറഞ്ഞ് നിന്നിരുന്നത്. പ്രണയത്തെ കമ്പോളവത്കരിച്ച പാശ്ചാത്യ സംസ്‌കാരം ഇ്‌പ്പോഴത്തെ സ്ത്രീയെ ഉപഭോഗ വസ്തുവായി കാണാനുള്ള വഴി തുറന്നിട്ടുവെന്നും ഇന്ദ്രേഷ് കുമാര്‍ പറഞ്ഞു, മുത്തലാഖ് പാപമാണെന്നും ഇന്ദ്രേഷ് കുമാര്‍ ചൂണ്ടിക്കാട്ടി.


ഇഫ്താറിന് ഇന്ദ്രേഷ് കുമാറിനെ ക്ഷണിച്ചതില്‍ പ്രതിഷേധിച്ച് ജാമിയ മിലിയയിലെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധ പ്രകടനം നടത്തി.


 

Tags : RSS 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ