General News

ലണ്ടന്‍ ബ്രിഡ്ജ് ആക്രമണകാരി പരസ്യമായി ഐഎസിന് പിന്തുണ പ്രഖ്യാപിച്ചയാള്‍

Tue, Jun 06, 2017

Arabianewspaper 343
ലണ്ടന്‍ ബ്രിഡ്ജ് ആക്രമണകാരി പരസ്യമായി ഐഎസിന് പിന്തുണ പ്രഖ്യാപിച്ചയാള്‍


ലണ്ടന്‍ ബ്രിഡ്ജില്‍ വഴിയാത്രക്കാരുടെ ഇടയിലേക്ക് വാഹനം ഓടിച്ച് കയറ്റിയവരില്‍ ഒരാളായ പാക് വംശജന്‍ ഖുറം ഷഹസാദ് ഭട്ടിനെ പോലീസിനും രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കും നേരത്തെ അറിയാമായിരുന്നു എന്ന് റിപ്പോര്‍ട്ടുകള്‍.


2015 ല്‍ ലണ്ടന്‍ പാര്‍ക്കിനു മുന്നില്‍ ഐഎസ് പതാക പറത്തിയ വേളയിലാണ് ഇയാള്‍ ടെലിവിഷന്‍ ക്യാമറകളുടെ മുന്നില്‍ പെട്ടത്. പാര്‍ക്കിനു മുന്നില്‍ ഐഎസ് പതാകയുമായി ഇയാള്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ പോലീസ് ഇടപെട്ടിരുന്നു. പോലീസുമായി ഇയാള്‍ തര്‍ക്കിക്കുന്ന വിഡീയോ ദൃശ്യങ്ങള്‍ ബിബിസി ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ സംപ്രേഷണം ചെയ്തിരുന്നു.


ഐഎസ് ആശയങ്ങളെ താന്‍ പ്രചരിപ്പിക്കുമെന്ന് ബിബിസി അഭിമുഖത്തിലും ഇയാള്‍ പറഞ്ഞിരുന്നു. ബിബിസിയുടെ ചാനല്‍ ഫോര്‍ നിര്‍മിച്ച ജിഹാദി നെക്സ്റ്റ് ഡോര്‍ എന്ന ഡോക്യമെന്ററിയിലും ഇയാള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. സിറിയിയിലേക്ക് പോകാന്‍ ഇയാള്‍ ശ്രമം നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു.


ഇയാളെ പോലീസ് കുറച്ചു നാള്‍ മുമ്പു വരെ നിരീക്ഷി്ച്ചിരുന്നു. എന്നാല്‍, ശക്തമായ നടപടി ഉണ്ടായിരുന്നുവെങ്കില്‍ ലണ്ടന്‍ ബ്രിഡ്ജില്‍ നടത്തിയ ആക്രമണം പോലെ ഒന്ന് ഉണ്ടാകില്ലായിരുന്നുവെന്ന് ഇപ്പോള്‍ വിമര്‍ശനം ഉയരുന്നുണ്ട്. വിമര്‍ശനങ്ങളെ തുടര്‍ന്ന് ബിബിസി ഈ വീഡിയോ പിന്നീട് യൂട്യുബില്‍ നിന്നും നീക്കം ചെയ്തു.


പാക് വംശജയാന ഖുറം ഭട്ട് വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ്. കെ എഫ്‌സിയില്‍ ജീവനക്കാരനായിരുന്ന 27 കാരനായ ഇയാള്‍ക്കൊപ്പം മൊറാക്കോ, ലിബിയന്‍ വംശജരായ മറ്റ് രണ്ട് പേര്‍ കുടി ആക്രമണങ്ങളില്‍ ഉള്‍പ്പെട്ടിരുന്നു. വാടകയ്‌ക്കെടുത്ത വാഹനം ലണ്ടന്‍ ബ്രിഡിജിലെ കാല്‍ നടക്കാരുടെ മേല്‍ കയറ്റുകയായിരുന്നു. ഏഴു പേരാണ് ആക്രമണത്തില്‍ മരിച്ചത് മുപ്പതോളം പേര്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നുണ്ട്. ഇതില്‍ പതിനെട്ടോളം പേരുടെ നില ഗുരുതരമാണ്.

Tags : London 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ