General News

രണ്ടു മത്സരം മഴ നനഞ്ഞു പോയി, ഓസ്‌ട്രേലിയയ്ക്ക് നിരാശ, ബംഗ്ലാദേശിന് പുറത്തേക്ക് വഴി, ഇംഗ്ലണ്ടുമായുള്ള അടുത്ത മത്സരം ഓസിസിന് നിര്‍ണായകം

Tue, Jun 06, 2017

Arabianewspaper 251
രണ്ടു മത്സരം മഴ നനഞ്ഞു പോയി, ഓസ്‌ട്രേലിയയ്ക്ക് നിരാശ
ചാമ്പ്യന്‍സ് ട്രോഫിയിലെ തങ്ങളുടെ രണ്ടു മത്സരം മഴയില്‍ കുതിര്‍ന്ന് നഷ്ടപ്പെട്ടതില്‍ ഓസ്‌ട്രേലിയയ്ക്ക് നിരാശ. ബംഗ്ലാദേശുമായുള്ള മത്സരത്തില്‍ അനായാസ വിജയം നേടുമെന്ന അവസരത്തിലാണ് മഴ വില്ലനായി എത്തിയത്. വിജയിക്കാന്‍ വെറും 183 റണ്‍സ് മാത്രം മതിയായിരുന്ന ഓസ്‌ട്രേലിയ 16 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 83 റണ്‍സ് എടുത്തു നില്‍ക്കെയാണ് മഴ തടസപ്പെടുത്തിയത്.

ആരണ്‍ ഫിഞ്ച് (19) പുറത്തായെങ്കിലും നായകന്‍ സ്റ്റീവ് സ്മിത്തും (25 പന്തില്‍ 22), ഡേവിഡ് വാര്‍ണറും (44 പന്തില്‍ 40) പൊരുതുന്നുണ്ടായിരുന്നു. നേരത്തെ,. 29 റണ്‍സിന് നാലു വിക്കറ്റ് വീഴ്ത്തിയ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ മാരക ബൗളിംഗാണ് ബംഗ്ലാദേശിനെ 44.3 ഓവറില്‍ 182 റണ്‍സിന് പുറത്താക്കിയത്.

ഇതിനെ തുടര്‍ന്ന് ഇരു ടീമുകളും ഒരോ പോയിന്റ് വീതം പങ്കിട്ട് എടുക്കുകയായിരുന്നു. ജൂണ്‍ രണ്ടിന് ന്യൂസിലാന്‍ഡുമായി നടന്ന ആദ്യ മത്സരവും മഴമൂലം ഉപേക്ഷിച്ചതിനെ തുടര്‍ന്ന് ഒരോ പോയിന്റു വീതം പങ്കിട്ട് എടുക്കുകയായിരുന്നു.

ആദ്യ രണ്ടു മത്സരത്തില്‍ നിന്ന് രണ്ടു പോയിന്റ് മാത്രം ലഭിച്ച ഓസ്‌ട്രേലിയയ്ക്ക് ജൂ്ണ്‍ പത്തിന് ഇംഗ്ലണ്ടുമായി നടക്കുന്ന മത്സരം നിര്‍ണായകമായിരിക്കുകയാണ്. ഈ മത്സരത്തില്‍ വിജയിച്ചാല്‍ മാത്രമെ അടുത്ത റൗണ്ടിലേക്ക് ഓസീസിന് പ്രവേശനം സാധ്യമാകു.

അതേസമയം. ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിനോട് പരാജയപ്പെട്ട ബംഗ്ലാദേശ് മത്സരത്തില്‍ നിന്നും ഏതാണ്ട് പുറത്തായി.
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ