General News

വാളയാര്‍ സഹോദരിമാരുടെ മരണം : കൊലപാതകത്തിന് തെളിവുകളില്ലെന്ന് പോലീസ്

Mon, Jun 05, 2017

Arabianewspaper 273
വാളയാര്‍ സഹോദരിമാരുടെ മരണം : കൊലപാതകത്തിന് തെളിവുകളില്ലെന്ന് പോലീസ്
വാളയാറില്‍ പിഞ്ചു ബാലികമാര്‍ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ട സംഭവത്തില്‍ ദുരൂഹതയില്ലെന്ന് പോലീസ്. ഇവരുടെ മരണം കൊലപാതകമാണെന്ന് തെളിയിക്കുന്ന യാതൊരു സൂചനയും ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് കേസ് അന്വേഷിച്ച പോലീസ് പറയുന്നത്.

സംഭവത്തെക്കുറിച്ച് റിപ്പോര്‍ട്ട് ആവശ്യപ്പെട്ട മനുഷ്യാവകാശ കമ്മീഷന് പാലക്കാട് ജില്ലാ പോലീസ് സൂപ്രണ്ട് നല്‍കിയ റിപ്പോര്‍ട്ടിലാണ് വാളയാറിലെ രണ്ടു സഹോദരിമാരുടെ മരണവും ആത്മഹത്യയാണെന്ന് വെളിപ്പെുടുത്തുന്നത്.

ജനുവരിയില്‍ പതിമൂന്ന് വയസുള്ള കൃതികയും മാര്‍ച്ച് നാലിന് ഒമ്പതു വയസുള്ള ശരണ്യയും ആണ് എട്ടടി ഉയരമുള്ള കഴുക്കോലില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

രണ്ടു കുട്ടികളും ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായി തെളിഞ്ഞിരുന്നു. മൂത്തപെണ്‍കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് പോലീസിന് പരാതി നല്‍കിയെങ്കിലും ഇക്കാര്യത്തില്‍ പോലീസ് ഗൗരവം കാണിച്ചില്ല.

തുടര്‍ന്ന് ഇളയ സഹോദരിയും സാമാനമായ സാഹചര്യത്തില്‍ മരിക്കുകയായിരുന്നു. കൊലപാതകത്തിന് തെളിവില്ലെന്ന് പോലീസ് പറയുന്നത് വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ