General News

ശശികലയ്ക്ക് പരോള്‍ അനുവദിച്ചെന്ന് വാര്‍ത്ത, നേതാക്കള്‍ ആശങ്കയില്‍

Mon, Jun 05, 2017

Arabianewspaper 245
ശശികലയ്ക്ക് പരോള്‍ അനുവദിച്ചെന്ന് വാര്‍ത്ത, നേതാക്കള്‍ ആശങ്കയില്‍

സ്വത്തു സമ്പാദനക്കേസില്‍ തടവു ശിക്ഷ അനുഭവിക്കുന്ന വി കെ ശശികലയ്ക്ക് പരോള്‍ അനുവദിച്ചതായി ദൃശ്യമാധ്യമങ്ങലില്‍ വാര്‍ത്ത, ബംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന ശശികല ഇന്നു വൈകീട്ടോടെ ജയില്‍ മോചിതയാകുമെന്നും വാര്‍ത്ത പരന്നിരുന്നു.. എന്നാല്‍,. ശശികല പരോള്‍ അപേക്ഷ പോലും നല്‍കിയിട്ടില്ലെന്ന് കര്‍ണാടക ഡിജിപി അറിയിച്ചു.


ഒരു മാസത്തെ പരോളാണ് കോടതി അനുവദിച്ചിരിക്കുന്നത്. ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പരോളിന് അപേക്ഷ നല്‍കിയിരുന്നതെ്ന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു . വാര്‍ത്തകളെ തുടര്‍ന്ന് തമിഴ് നാട് മന്ത്രിസഭയുടെ അടിയന്തര യോഗം മുഖ്യമന്ത്രി ഇ കെ പളനി സ്വാമി വിളിച്ചു ചേര്‍ത്തു.


ശശികലയ്‌ക്കെതിരെ തടവിന് ശിക്ഷിച്ച ശേഷം വിധി മരവിപ്പിച്ച കര്‍ണാടക ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദുചെയ്യുകയായിരുന്നു. 2017 ഫെബ്രുവരി 17 നാണ് ശശികല ജയിലില്‍ പ്രവേശിച്ചത്. നാല് വര്‍ഷമാണ് ശശികല ജയിലില്‍ കഴിയേണ്ടി വരികു. മൂന്നര മാസം പിന്നിടുമ്പോഴാണ് പരോള്‍ ലഭിച്ചിരിക്കുന്നത്.


ശശികലയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയ അണ്ണാ ഡി എംകെ നേതൃത്വം ഇതോടെ വെട്ടിലായിരിക്കുകയാണ്. കഴിഞ്ഞ ദിവസം പാര്‍ട്ടിയുടെ ഡെപ്യുട്ടി ജനറല്‍ സെക്രട്ടറിയായിരുന്ന ടിടിവി ദിനകരനും തിരഞ്ഞെടുപ്പു കമ്മീഷന് കൈക്കൂലി നല്‍കാന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായിരുന്ന ശേഷം ജാമ്യം ലഭിച്ച് പുറത്തിറങ്ങിയിരുന്നു.


റിബല്‍ നേതാവ് പനീര്‍ ശെല്‍വവും മുഖ്യമന്ത്രി ഇ കെ പളനി സ്വാമിയും അനുരജ്ഞന ചര്‍ച്ചകള്‍ ഇടയ്ക്ക് നടത്തിയിരുന്നു. ഇതിനിടയില്‍ ജയലളിതയുടെ ഊട്ടിക്കടുത്ത് കോടാഗിരിയിലെ എസ്റ്റേറ്റില്‍ മോഷണവും കൊലപാതകവും അരങ്ങേറി. സംഭവത്തില്‍ പ്രതികളായ രണ്ടു പേര്‍ അടുത്തടുത്ത ദിവസങ്ങളിലായി ദുരൂുഹ സാഹചര്യങ്ങളില്‍ വാഹനാപകടങ്ങളില്‍ കൊല്ലപ്പെട്ടിരുന്നു.


ജയില്‍ മോചിതരായ ശശികലയും ബന്ധു ദിനകരനും മുഖ്യമന്ത്രി പളനിസ്വാമിക്ക് ഭീഷണിയുയര്‍ത്തുന്നുണ്ട്.

Tags : Sasikala? 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ