General News

ധോണിയെ കടത്തി വെട്ടി ഹാര്‍ദ്ദിക് പാണ്ഡ്യ -കോഹ് ലിയുടെ തന്ത്രം ഫലം കണ്ടു

Mon, Jun 05, 2017

Arabianewspaper 310
ധോണിയെ കടത്തി വെട്ടി ഹാര്‍ദ്ദിക് പാണ്ഡ്യ -കോഹ് ലിയുടെ തന്ത്രം ഫലം കണ്ടു

പാക്കിസ്ഥാനെതിരെ അവസാന ഓവറുകളില്‍ റണ്‍ വാരിക്കൂട്ടാന്‍ മഹേന്ദ്ര സിംഗ് ധോണിക്കും മുമ്പ് ഹാര്‍ദ്ദിക് പാണ്ഡ്യയെ നായകന്‍ വിരാട് കോഹ് ലി ഇറക്കിയത് പരമാവധി റണ്‍ അടിച്ചു കൂട്ടാന്‍ വേണ്ടി മാത്രമായിരുന്നു.


ആറു പന്തില്‍ മൂന്നു സിക്‌സറുകള്‍ പാണ്ഡ്യ പറത്തി. പാക് ബൗളര്‍മാരുടെ നെഞ്ചുംകൂട് തകര്‍ക്കുന്ന പ്രകടനമായിരുന്നു പാണ്ഡ്യയുടേത്.


.യുവരാജ് സിംഗിന്റെ വെടിക്കെട്ടിനു പിന്നാലെ ധോണി എത്തുമെന്നാണ് ഏവരു കരുതിയത്. എന്നാല്‍, ബാറ്റുമായി ഇറങ്ങിയത് പാണ്ഡ്യയെയായിരുന്നു. ക്രീസില്‍ വന്ന് സ്റ്റാന്‍ഡ് ലഭിച്ച ശേഷം ആക്രമിച്ചു കളിക്കുന്ന ധോണിയുടെ ശൈലിയേക്കാള്‍ ആദ്യ പന്തില്‍ തന്നെ ആക്രമണം അഴിച്ചു വിടുന്ന പാണ്ഡ്യയെയാണ് ഇറക്കുന്നത് ഗുണം ചെയ്യുക എന്ന കോഹ് ലിയുടെ നിലപാടിനോട് സഹകളിക്കാരും ധോണിയും യോജിച്ചു.


കൂറ്റന്‍ അടികളുമായി കളം വിട്ട യുവരാജിനു ശേഷം ഇതേ ശൈലിയില്‍ കളിക്കുന്ന താരത്തെ കൊണ്ട് വന്ന് താളം നിലനിര്‍ത്താനാണ് കോഹ് ലി ശ്രദ്ധിച്ചത്.


അവസാന പത്തു പന്തുകള്‍ ഉള്ളപ്പോഴാണ് യുവരാജ് പുറത്തായത്. മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 285 എന്ന നിലയിലായിരുന്നു ഇന്ത്യ. സ്‌കോര്‍ 300 കടത്തുക എന്ന ലക്ഷ്യമായിരുന്നു അപ്പോള്‍ കോഹ് ലിക്ക്.


ഇതിന് മിടുക്കന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയായിരിക്കുമെന്ന് കോഹ് ലിക്കു തോന്നി. പാണ്ഡ്യയെയുടെ മൂന്നു സിക്‌സറുകള്‍ 18 റണ്‍സാണ് പൊടുന്നനെ ഇന്ത്യക്ക് സമ്മാനിച്ചത്. പാക്കിസ്ഥാന്‍ ഒട്ടും പ്രതീക്ഷിക്കാത്ത നീക്കമാണ് കോഹ് ലി നടത്തിയത്. ഇത് വിജയവും കണ്ടു.

Tags : MS Dhoni 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ