General News

വ്യാജ ആരോപണങ്ങളുടെ പേരില്‍ സിബിഐ പീഡിപ്പിക്കുന്നു -എന്‍ഡിടിവി

Mon, Jun 05, 2017

Arabianewspaper 226
വ്യാജ ആരോപണങ്ങളുടെ  പേരില്‍ സിബിഐ പീഡിപ്പിക്കുന്നു -എന്‍ഡിടിവി

വ്യാജ ആരോപണങ്ങളുടെ പേരില്‍ സിബിഐ എന്‍ഡിടിവിയുടെ ഉടമകളെ പീഡിപ്പിക്കുകയാണെന്ന് കമ്പനിയുടെ വാര്‍ത്താകുറിപ്പ്,


തിങ്കളാഴ്ച രാവിലെ സിബിഐ ഉദ്യോഗസ്ഥര്‍ എന്‍ഡിടിവിയുടെ പ്രമോട്ടര്‍മാരുടെ വസതിയില്‍ റെയ്ഡ് നടത്തി. ഇത് വ്യാജവും അടിസ്ഥാനരഹിതവുമായ ആരോപണങ്ങളുടെ പേരിലുള്ള പീഡനമാണ്.


ഇത്തരം വേട്ടയാടല്‍ നടപടികള്‍ക്കെതിരെ എന്‍ഡിടിവി തളരാതെ പൊരുതും. കേന്ദ്ര സര്‍ക്കാരിന്റെ വിവിധ ഏജന്‍സികളുടെ നേതൃത്വത്തിലാണ് പീഡനം. ഇത്തരം ശ്രമങ്ങള്‍ക്കു മുന്നില്‍ ഞങ്ങള്‍ കീഴടങ്ങുകയില്ലെന്നും ജനാധിപത്യ മൂല്യങ്ങളെ കാറ്റില്‍പ്പറത്തിയും അഭിപ്രായ സ്വാതന്ത്ര്യം തടഞ്ഞുമുള്ള പ്രവര്‍ത്തികളെ എതിര്‍ക്കും.


ഇത്തരം ഹീനമായ പ്രവര്‍ത്തികള്‍ നടത്തി തങ്ങളുടെ സ്ഥാപനങ്ങളെ ഇല്ലാതാക്കാന്‍ നോക്കുന്ന ശക്തികളോട് ഒന്നേ പറയാനുള്ള, രാജ്യത്തിനു വേണ്ടി ഇത്തരം ശക്തികള്‍ക്കെതിരെ ഇനിയും പോരുതും. -പ്രസ്താവനയില്‍ പറയുന്നു.


സര്‍ക്കാരിനെതിരെ വിമര്‍ശനം നടത്തുന്നതിന്റെ പേരിലാണ് എന്‍ഡിടിവിയെ വേട്ടയാടുന്നതെന്ന് മാധ്യമ പ്രവര്‍ത്തകരും അഭിപ്രായപ്പെടുന്നു. ബിസിനസ് സ്റ്റാന്‍ഡാര്‍ഡിലെ കോളമിസ്റ്റായ അജയ് ശുക്ല സിബിഐ റെയ്ഡിനെ മാധ്യമ സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമാമെന്നും അടിയന്തരാവസ്ഥ കാലത്തെ ഓര്‍മപ്പെടുത്തുന്നതാണെന്നും അഭിപ്രായപ്പെട്ടു.,


ഇന്ത്യയില്‍ ഗുണ്ടാരാജാണെന്നും സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരെ ഏജന്‍സികളെ ഉപയോഗിച്ച് ചവിട്ടിമെതിക്കുകയാണെന്നും അജയ് ശുക്ല അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ എക്‌സ്പ്രസിലെ എഡിറ്ററായ പ്രവീണ്‍ സ്വാമി റെയ്ഡിനെ അടിയന്തരവസ്ഥക്കാലവുമായി താരതമ്യപ്പെടുത്തി. റെയ്ഡ് സ്വതന്ത്ര ശബ്ദങ്ങളെ താഴ്ത്തിക്കെട്ടുവാനുള്ള ശ്രമമാണെന്നും കരിദിനമാണിന്നും എന്‍ഡിടിവി റിപ്പോര്‍ട്ടര്‍ ശ്രീനിവാസന്‍ ജെയിന്‍ അഭിപ്രായപ്പെട്ടു.




Tags : CBI  NDTV 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ