General News

ഖത്തറുമായി ബന്ധം വിച്ഛേദിച്ചു, എമിറേറ്റ്‌സ്, ഇത്തിഹാദ് വിമാനസര്‍വ്വീസുകളും നിലച്ചു

Mon, Jun 05, 2017

Arabianewspaper 670
ഖത്തറുമായി ബന്ധം വിച്ഛേദിച്ചു, എമിറേറ്റ്‌സ്, ഇത്തിഹാദ് വിമാനസര്‍വ്വീസുകളും നിലച്ചു

ഖത്തറുമായുള്ള എല്ലാ ബന്ധങ്ങളും സൗദിയും, യുഎഇയും, ബഹറൈനിും വിച്ഛേദിച്ചത് മലയാളികള്‍ അടക്കമുള്ള ഇന്ത്യന്‍ പ്രവാസികള്‍ക്ക് തിരിച്ചടിയായി. ഖത്തറിന്റെ തലസ്ഥാനമായ ദോഹയിലേക്കുള്ള എല്ലാ വിമാന സര്‍വീസുകളും എമിറേറ്റ്‌സ്, ഇത്തിഹാദ് എന്നിവ നിര്‍ത്തി വെച്ചത് പൊടുന്നനെയാണ്. ജൂണ് ആറുമുതല്‍ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഖത്തറിലേക്ക് സര്‍വ്വീസ് ഉണ്ടായിരിക്കില്ലെന്നാണ് വിമാനക്കമ്പനികള്‍ അറിയിച്ചിരിക്കുന്നത്.


സൗദിയ, ഗള്‍ഫ് എയര്‍, ഈജ്പിത് എയര്‍ എന്നി വിമാനക്കമ്പനികളും സര്‍വ്വീസുകള്‍ നിര്‍ത്തി വെച്ചു. ഫ്‌ളൈ ദുബായിയും തങ്ങളുടെ ദോഹയിലേക്കുള്ള വിമാന സര്‍വ്വീസുകള്‍ നിര്‍ത്തിവെയ്ക്കുകയാണെന്ന് അറിയിച്ചിട്ടുണ്ട്.


ഖത്തറിലെ പ്രവാസികള്‍ നാട്ടിലേക്കും മറ്റും യാത്ര ചെയ്യുന്നതിന് എമിറേര്‌റ്‌സ് അടക്കമുള്ള വിമാന സര്‍വ്വീസുകളെയാണ് ആശ്രയിച്ചിരുന്നത്. യുഎഇയില്‍ നിന്നും യൂറോപ്യന്‍ രാജ്യങ്ങളിലേക്കും മറ്റും വിനോദ യാത്ര പോകുന്ന പ്രവാസികള്‍ ഖത്തര്‍ എയര്‍ വേയ്‌സിനെയും ആശ്രയിച്ചിരുന്നു.


യുഎഇയിലെ പ്രമുഖ വ്യവസായികള്‍ ഖത്തറിലും മറ്റും ബിസിനസ് സ്ഥാപനങ്ങളും ശാഖകളും മറ്റും നടത്തുന്നവരാണ്. ഇവര്‍ക്ക് ഇനി ദോഹയിലേക്ക് പോകണമെങ്കില്‍ ഒമാനിലോ, കുവൈത്തിലോ പോയി ഇറങ്ങിയ ശേഷം വേണം ദോഹയില്‍ എത്താന്‍,.


ഭീകര വാദ സംഘടനകള്‍ക്ക് ഫണ്ട് നല്‍കുന്നതും ഇവര്ക്ക് ദോഹയില്‍ ഓപീസ് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുന്നു വെന്ന ആരോപണങ്ങളുമാണ് സൗദി അറേബ്യ ഉള്‍പ്പെടയുള്ള രാജ്യങ്ങളെ ചൊടിപ്പിച്ചത്. ബന്ധം വഷളാകുന്നത് കണക്കിലെടുത്ത് കുവൈത്ത് നടത്തിയ മദ്ധ്യസ്ഥ ശ്രമം പരാജയപ്പെട്ടു. ഇതിനെ തുടര്‍ന്നാണ് ഖത്തറുമായുള്ള എല്ലാ ബന്ധങ്ങളും യുഎഇ,. സൗദി,. ബഹറൈന്‍, ഈജിപ്ത് എന്നി രാജ്യങ്ങ്ള്‍ അവസാനിച്ചത്.


ഗള്‍ഫ് സഹകരണ കൗണ്‍സില്‍ ( ജിസിസി) അംഗങ്ങളായ രാജ്യങ്ങളുടെ നടപടി ലോകം ആശങ്കയോടെയാണ് വീക്ഷിക്കുന്നത്.


Tags : Qatar 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ