General News

എന്‍ഡിടിവി ഉടമയുടെ വസതിയില്‍ സിബിഐ റെയ്ഡ്

Mon, Jun 05, 2017

Arabianewspaper 250
എന്‍ഡിടിവി ഉടമയുടെ വസതിയില്‍ സിബിഐ റെയ്ഡ്

എന്‍ഡിടിവി ചാനലിന്റെ സ്ഥാപകനായ പ്രണോയ് റോയിയുടെ ഡെല്‍ഹിയിലെ വസതിയില്‍ സിബിഐ റെയ്ഡ്. ബാങ്കു വായ്പ തിരിച്ചടയ്ക്കാത്തതും പണം തിരിമറിയുമായി ബന്ധപ്പെട്ട കേസുകളുമായി ബന്ധപ്പെട്ടാണ് റെയ്ഡ്,.


പ്രണോയ് റോയി, ഭാര്യ രാധിക റോയ് എന്നിവരുടെ പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 1988 ല്‍ സ്ഥാപിതമായ ന്യുഡെല്‍ഹി ടെലിവിഷന്‍ എന്ന ചാനല്‍ ബാങ്കില്‍ നിന്ന് പണം വായ്പ എടുത്തതുമായി ബന്ധപ്പെട്ട കേസിലാണ് റെയ്ഡ്. സിപിഎം പൊളിറ്റ് ബ്യുറോ അംഗം ബൃന്ദകാരാട്ടിന്റെ സഹോദരിയാണ് രാധിക റോയ്.


ഇവരുടെ ഡെല്‍ഹിയിലും ഡെറാണൂലുമുള്ള ഓഫാീസുകളിലാണ് റെയ്ഡ് നടത്തുന്നത്. ഐസിഐസിഐ ബാങ്കില്‍ നിന്നും 399 കോടി രൂപ വായ്പ എടുത്തതുയമായി ബന്ധപ്പെട്ട കേസിലാണ് റെയ്ഡ്.


ആദായ നികുതി വകുപ്പും, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും എന്‍ഡിവിയുടെ ചില നിക്ഷേപ, പണം തിരിമറി ഇടപാടുകള്‍ അന്വേഷിച്ച് വരികയാണ്. റിസര്‍വ് ബാങ്ക് നിയമങ്ങള്‍ കാറ്റില്‍ പറത്തി വിദേശ രാജ്യങ്ങളില്‍ നിന്ന് വന്‍ തോതില്‍ ഫണ്ട് തിരമറി നടത്തിയെന്നാണ് കേസ്,.


2,030 കോടി രൂപയുടെ ഫണ്ട് തിരിമറിയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്നത്. 2009-10 കാലഘട്ടത്തില്‍ 500 കോടി രൂപ നികുതി വെട്ടിച്ച് ഇന്ത്യയിലേക്ക് കടത്തിയതും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആന്വേഷിക്കുന്നുണ്ട്.


 

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ