General News

ഖത്തറുമായി എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ചു- സൗദി. യുഎഇ ബഹറൈന്, ഈജിപ്ത്

Mon, Jun 05, 2017

Arabianewspaper 720
ഖത്തറുമായി എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ചു- സൗദി. യുഎഇ ബഹറൈന്, ഈജിപ്ത്

ഖത്തറുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ചതായി സൗദിയുടെ നേതൃത്വത്തിലുള്ള രാജ്യങ്ങള്‍, തങ്ങളുടെ രാജ്യങ്ങളില്‍ താമസിക്കുന്ന എല്ലാ ഖത്തറി പൗരന്‍മാരും പതിനാലു ദിവസങ്ങള്‍ക്കുള്ളില്‍ രാജ്യം വിടണമെന്ന് ഔദ്യോഗികമായി സൗദി അറേബ്യ അറിയിച്ചിട്ടുണ്ട്.


സൗദിക്ക് പുറമേ, യുഎഇ, ബഹറൈന്‍സ ഈജിപ്ത് എന്നിവരും സമാനമായ തീരുമാനം കൈക്കൊണ്ടിട്ടുണ്ട്. ഭീകര പ്രവര്‍ത്തനത്തിന് ഖത്തര്‍ നല്‍കുന്ന സഹായത്തിനെതിരെയാണ് ഇവര്‍ ഒരുമിച്ചത്. ഖത്തറുമായുള്ള അതിര്‍ത്തി അടയ്ക്കുകയും ചെയ്തു.


നേരത്തെ തന്നെ നയതന്ത്ര പ്രതിനിധികളെ ഈ രാജ്യങ്ങള്‍ തിരി്ച്ചു വിളിച്ചിരുന്നു. ഭീകരവാദത്തില്‍ നിന്നും തീവ്രവാദത്തില്‍ നിന്നും തങ്ങളുടെ രാജ്യങ്ങളെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വമാണ് നിറവേറ്റുന്നതെന്ന് സൗദി അറേബ്യ പറഞ്ഞു.


ഇതേടെ. ഈ രാജ്യങ്ങളില്‍ നിന്നുള്ള വിമാനക്കമ്പനികള്‍ സര്‍വീസുകളും റദ്ദുചെയ്തിട്ടുണ്ട്. ഖത്തറില്‍ നിന്നുള്ള വിമാനങ്ങള്‍ക്കും കപ്പലുകള്‍ക്കും തങ്ങളുടെ മേഖലയില്‍ പ്രവേശനം നിഷേധിച്ചതായി ഈജിപ്ത് അറിയിച്ചു,.


അബുദാബിയില്‍ നിന്നും സര്‍വ്വീസ് നടത്തുന്ന ഇത്തിഹാദ് വിമാനം തങ്ങളുടെ ദോഹയിലേക്കുള്ള വിമാന സര്‍വ്വീസുകള്‍ നിര്‍ത്തിവെയ്ക്കുന്നതായി അറിയിച്ചിട്ടുണ്ട്.


ദോഹയില്‍ നിന്നും സംപ്രേഷണം ചെയ്യുന്ന അല്‍ ജസീറ ടിവി ഈ രാജ്യങ്ങ്‌ളില്‍ വിലക്കിയിട്ടുണ്ട്. ഐഎസ്, അല്‍ ഖ്വയ്ദ എന്നിവര്‍ക്ക് ഫണ്ട് നല്‍കുന്നതായും ഇവര്‍ക്ക് ഓഫീസ് തുറക്കാന്‍ അനുമതി നല്‍കിയതും മറ്റ് രാജ്യങ്ങളെ ചൊടിപ്പിച്ചിരുന്നു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ