General News

സൈനിക ക്യാമ്പ് ആക്രമിച്ച നാലു ഭീകരരെ വധിച്ചു

Mon, Jun 05, 2017

Arabianewspaper 291
സൈനിക ക്യാമ്പ് ആക്രമിച്ച നാലു ഭീകരരെ വധിച്ചു

കാശ്മീരിലെ സൈനിക ക്യാമ്പ് ആക്രമിച്ച നാലു ഭീകരരെ സുരക്ഷ ഭടന്‍മാര്‍ വെടിവെച്ചു കൊന്നു. ബന്ദിപുരയിലെ സിആര്‍പിഎഫ് ക്യാമ്പിനു നേരെയാണ് പുലര്‍ച്ചെ ആക്രമണം ഉണ്ടായത്.


ചാവേര്‍ ആക്രമണം ലക്ഷ്യമിട്ടാണ് ഇവര്‍ എത്തിയത്. എന്നാല്‍, ക്യാമ്പിനു സമീപമെത്തിയ ഇവരെ സുരക്ഷ ഗാര്‍ഡുകള്‍ വെടിവെച്ചു കൊല്ലുകയായിരുന്നു. നാലു പേരടങ്ങുന്ന സംഘമാണ് എത്തിയത്.


വന്‍ ആയുധ ശേഖരമാണ് ഇവരുടെ പക്കല്‍ ഉണ്ടായിരുന്നത്. ഇവരൊടൊപ്പം കുടുതല്‍ പേര്‍ എത്തിയിട്ടുള്ളതായും സൈന്യം സംശയിക്കുന്നുണ്ട്.


നാല് ഏ കെ 47 തോക്കുകള്‍, ഗ്രനേഡ് ലോഞ്ചര്‍, വെടിക്കൊപ്പുകള്‍ എന്നിവയും പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടും, മേഖലയില്‍ വന്‍ തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.


സൈനിക ക്യാമ്പില്‍ വന്‍ ആക്രമണ പദ്ധതിയുമായാണ് ഇവര്‍ എത്തിയതെന്ന് പിടികൂടിയ സന്നാഹങ്ങളില്‍ നിന്നും മനസിലാകുമെന്ന് സൈനിക വൃത്തങ്ങള്‍ പറഞ്ഞു,


സൈനിക പട്രോളിംഗ് സംഘത്തിനു നേരെ നടന്ന ഭീകരാക്രമണത്തില്‍ രണ്ട് സൈനികര്‍ ശനിയാഴ്ച വീരമൃത്യ വരിച്ചിരുന്നു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ