General News

അമിത് ഷായുടേത് ധൃതരാഷ്ട്രാലിംഗനമെന്ന് ബിഷപ്പ് കുറിലോസ്

Mon, Jun 05, 2017

Arabianewspaper 226
അമിത് ഷായുടേത് ധൃതരാഷ്ട്രാലിംഗനമെന്ന് ബിഷപ്പ് കുറിലോസ്

ക്രിസ്ത്യന്‍ മത ന്യൂനപക്ഷങ്ങള ഒപ്പം കൂട്ടാനെന്ന പേരില്‍ ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷാ കേരള സന്ദര്‍മനത്തില്‍ മത മേലധ്യക്ഷന്‍മാരെ കണ്ടതിനെ വിമര്‍ശിച്ച് യാക്കോബയ സഭ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് കുറിലോസ് . അമിത് ഷായെ പേര് എടുത്തു പരാമര്‍ശിക്കാതെയാണ് ഫെയ്‌സ്ബൂുക്ക് കമന്റ്


സഭാ അദ്ധ്യക്ഷന്‍മാരില്‍ ചിലര്‍ അമിത് ഷായെ കണ്ടതിനെയാണ് കുറിലോസ് വിമര്‍ശിച്ചത്. സവര്‍ണ ദേശീയ നേതാക്കളില്‍ നിന്നും ഇപ്പോള്‍ ലഭിക്കുന്ന ആശ്ലേഷം ധൃതരാഷ്ട്ര ആലിംഗനമാണെന്ന് ഫെയ്‌സ്ബുക്കില്‍ ഗീവര്‍ഗീസ് കുറിലോസ് അഭിപ്രായപ്പെട്ടു.


സവര്‍ണ ഫാസിസവുംസ ജാതി മതമേധാനിത്വവും മനുവാദവും മതന്യുനപക്ഷ-ദലിത് ന്യൂനപക്ഷ , സ്ത്രീവിരുദ്ധതയും മുന്നോട്ട് വെയ്ക്കുന്ന സാംസ്രകാരിക ദേശീയതയുമായി മതന്യൂനപക്ഷങ്ങള്‍ക്കും അടിസ്ഥാന സമൂഹങ്ങള്‍ക്കും ഒരു കാലത്തും പൊരുത്തപ്പെടാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു,


ഗ്രഹാം സ്റ്റെയിനിന്റെ കൊലപാതകവും കാണ്ടമാല്‍ ആക്രമണവും ,ദലിത് പീഡനങ്ങള്‍ക്കുമെല്ലാം മാപ്പ് പറഞ്ഞിട്ടുവേണമായിരുന്നു സഭാ മേലധ്യക്ഷന്‍മാര്‍ ഇവരുമായി ചര്‍ച്ചയ്ക്ക് ചെല്ലേണ്ടിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു,

Tags :  
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ