OMG News

സ്വച്ഛഭാരത പദ്ധതി വിലയിരുത്താന്‍ എത്തിയ ബിജെപി വനിതാ എംപി കുടിവെള്ള കുപ്പി നദിയിലെറിഞ്ഞു

Sun, Jun 04, 2017

Arabianewspaper 3066
സ്വച്ഛഭാരത പദ്ധതി വിലയിരുത്താന്‍ എത്തിയ ബിജെപി  എംപി കുടിവെള്ള കുപ്പി നദിയിലെറിഞ്ഞു

പ്രധാന മന്ത്രി നരേന്ദ്ര മോഡിയുടെ പ്രിയ പദ്ധതിയായ സ്വച്ഛ ഭാരതിന്റെ പ്രവര്‍ത്തികള്‍ വിലയിരുത്താന്‍ എത്തിയ ബിജെപി വനിതാ എംപി പ്രിയങ്ക റാവത് കുടിവെള്ള കുപ്പി അലക്ഷ്യമായി നദിയിലേക്ക് വലിച്ചെറിഞ്ഞത് വിവാദമായി.


യുപി ജലവിഭവ മന്ത്രി ധരംപാല്‍ സിംഗിനൊപ്പം നദിയിലൂടെ ബോട്ടു യാത്രയ്ക്ക് ഒരുങ്ങവെയാണ് കുടിച്ചു കഴിഞ്ഞ ശേഷം കുപ്പി സരയു നദിയിലേക്ക് എറിഞ്ഞത്.


നദീ തീരത്തെ മാലിന്യ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനാണ് ഇവര്‍ എത്തിയത്. നദി തീരങ്ങള്‍ മാലിന്യ മുക്തമാക്കേണ്ട ആവശ്യകതയെക്കുറിച്ച് മന്ത്രി പ്രസംഗം നടത്തുകയും ചെയ്തു.


വാര്‍ത്താ ഏജന്‍സി പുറത്തു വിട്ട വീഡിയോയില്‍ ബിജെപി എംപി കുപ്പിയിലെ വെള്ളം കുടിച്ച ശേഷം നദിയിലേക്ക് കുപ്പി വലിച്ചെറിയുന്നതായാണ് ദൃശ്യങ്ങളില്‍.


28 കാരിയായ പ്രിയങ്ക ലോക് സഭയിലെ പ്രായം കുറഞ്ഞ എംപിമാരില്‍ ഒരാളാണ്. യുപിയിലെ ബാരാബാങ്കി സംവരണ മണ്ഡലത്തില്‍ നിന്നും കോണ്‍ഗസ് സ്ഥാനാര്‍ത്ഥിയും പട്ടികവര്‍ഗ കമ്മീഷന്‍ ചെയര്‍മാനുമായിരുന്ന പിഎല്‍ പൂനിയയെ രണ്ടു ലക്ഷത്തിലധികം വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് പാര്‍ലമെന്റില്‍ എത്തിയത്. എംഎ പൊളിറ്റിക്കല്‍ സയന്‍സും മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദവും നേടിയ പ്രിയങ്ക മാധ്യമ പ്രവര്ത്തകയായിരുന്നു. ഭര്‍ത്താവ് ഐഎഎസ് ഓഫീസറുമാണ്.


2014 ലാണ് പ്രധാന മന്ത്രി നരേന്ദ്ര മോഡി സ്വച്ഛ ഭാരത് അഭിയാന്‍ ആരംഭിച്ചത്. അടുത്തിടെ ഒരു പുസ്തക പ്രകാശന ചടങ്ങില്‍ പുസ്തകം പൊതിഞ്ഞ കടലാസും വള്ളിയും പ്രധാനമന്ത്രി തന്റെ ജാക്കറ്റിന്റെ പോക്കറ്റിനുള്ളില്‍ തിരുകുന്ന വീഡിയോ വൈറലായിരുന്നു. അലക്ഷ്യമായി ഇത് വലിച്ചെറിയാതെ പിന്നീട് ചവറ്റു കൊട്ടയില്‍ നിക്ഷേപിക്കാനുള്ള മോഡിയുടെ പെരുമാറ്റത്തെ ചടങ്ങില്‍ പങ്കെുടത്ത സ്പീക്കര്‍ സുമിത്ര മഹാജന്‍ ഉള്‍പ്പടെയുള്ളവര്‍ ശ്ലാഖിച്ചിുരുന്നു. എന്നാല്‍, മോഡിയുടെ കീഴിലുള്ള പാര്‍ട്ടി എംപിമാരെ ഇക്കാര്യം പറഞ്ഞ് ബോധ്യപ്പെടുത്താന്‍ അദ്ദേഹം പരാജയപ്പെട്ടെന്നതാണ് പ്രിയങ്ക റാവത്തിന്റെ നടപടി വെളിവാക്കുന്നത്.


Tags : BJP MP 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ