General News

സുഷമ ഇടപെട്ടു, പാക് ബാലന്റെ ഹൃദയ ചികിത്സയ്ക്ക് മെഡിക്കല്‍ വീസ അനുവദിച്ചു,

Sun, Jun 04, 2017

Arabianewspaper 273
സുഷമ ഇടപെട്ടു, പാക് ബാലന്റെ ഹൃദയ ചികിത്സയ്ക്ക് മെഡിക്കല്‍ വീസ അനുവദിച്ചു,

പാക്കിസ്ഥാനില്‍ നിന്നുള്ള വീസ അപേക്ഷ സ്വീകരിക്കുന്നത് നിര്‍ത്തിവെച്ചതിനെ തുടര്‍ന്ന് അത്യാസന്ന നിലയിലുള്ള രോഗികള്‍ ഇന്ത്യയില്‍ ചികിത്സ തേടുന്നതിന് ബുദ്ധി മുട്ട് അനുഭവിച്ച് വരികയാണ്.


ഇന്ത്യന്‍ പൗരന്‍ കുല്‍ഭൂഷന് ജാദവിന്റെ വധശിക്ഷ പ്രശ്‌നം കൊടുമ്പിരികൊണ്ടിരകിക്കെയാണ് പാക്കിസ്ഥാനില്‍ നിന്നുള്ള മെഡിക്കല്‍ വീസ പോലും അനുവദിക്കുന്നതില്‍ നിന്ന് ഇന്ത്യ പിന്‍മാറിയത്. ഇതിനിടയില്‍. ഒരു പാക് ബാലന്റെ പിതാവ് തന്റെ മകന് ഹൃദ്രോഗ ചികിത്സ അനിവാര്യമായിരിക്കുകയാണെന്നും ഇന്ത്യയിലെത്തി ചെലവു കുറഞ്ഞതും ഫലപ്രദവുമായ ചികിത്സ നടത്താന്‍ ആഗ്രഹിക്കിച്ചിരിക്കയായിരുന്നുവെന്നും എന്നാല്‍, ഇപ്പോള്‍ വീസ ലഭിക്കില്ലെന്ന അറിയിപ്പ് കിട്ടിയത് തന്നെ വേദനിപ്പിക്കുന്നുവെന്നും ട്വിറ്ററില്‍ കുറിച്ചു,.


ഇത് ശ്രദ്ധയില്‍പെട്ട വിദേശ കാര്യ മന്ത്രി സുഷമ സ്വരാജ് വിഷയത്തില്‍ ഇടപെടുകയായിരുന്നു. ഇന്ത്യക്കും പാക്കിസ്ഥാനുമിടയ്ക്ക് എന്താണ് നടക്കുന്നതെന്ന് അറിയില്ലെന്നും തന്റെ കുഞ്ഞിന് ഉടനെ ശസ്ത്ക്രിയ വേണ്ടി വരുമെന്നും കെന്‍ സയിദ് എന്ന പിതാവ് മകന്റെ ചിത്രത്തോടൊപ്പം ട്വീറ്റ് ചെയ്യുകയായിരുന്നു.


കുഞ്ഞ് കഷ്ടപ്പെടേണ്ടി വരില്ലെന്നും ഉടന്‍ പാക്കിസ്ഥാനിലെ ഇന്ത്യന്‍ എംബസിയെ ബന്ധപ്പെടാനും സുഷമ മറുപടി നല്‍കി.


ഇതേ തുടര്‍ന്ന് കുട്ടിക്ക് മെഡിക്കല്‍ വീസ അനുവദിക്കുകയായിരുന്നു. കഴിഞ്ഞ മൂന്നുമാസമായി ഇന്ത്യന്‍ വീസയ്ക്ക് വേണ്ടി ശ്രമിച്ച സയിദിന് മണിക്കൂറുകള്‍ക്കുള്ളില്‍ പുതിയ വീസ ലഭിച്ചു,. നന്ദി പ്രകാശിപ്പിച്ചു കൊണ്ട് സയിദ് സുഷമയ്ക്ക് വീണ്ടും ടീറ്റ് അയച്ചു,.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ