General News

വോട്ടിംഗ് യന്ത്രങ്ങളില്‍ കൃത്രിമം നടത്താനാവില്ലെന്ന് പാര്‍ട്ടികള്‍ക്ക് ബോധ്യപ്പെട്ടു , ബാലറ്റ് പേപ്പറിലേക്ക് മടക്കം ഇല്ല -തിരഞ്ഞെടുപ്പ് കമ്മീഷണര്‍

Sun, Jun 04, 2017

Arabianewspaper 299
ബാലറ്റ് പേപ്പറിലേക്ക് മടക്കം ഇല്ല - മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ നസിം സെയ്ദി

വോട്ടിംഗ് യന്ത്രങ്ങളില്‍ കൃത്രിമം കാട്ടാനാകില്ലെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ബോധ്യപ്പെട്ടതായും മെഷിനുകളുടെ പ്രവര്‍ത്തനത്തില്‍ ഇവര്‍ സംതൃപ്തി രേഖപ്പെട്ടുതിയെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.


ശനിയാഴ്ച തിരഞ്ഞെടുപ്പു കമ്മീഷന്റെ ആസ്ഥാനത്ത് നടന്ന ഹാക്കര്‍മാര്‍ക്കുള്ള പ്രദര്‍ശനത്തില്‍ സിപിഎമ്മും എന്‍സിപിയും മാത്രമാണ് പങ്കെടുത്തത്. ഇവരുടെ സംശയങ്ങള്‍ക്ക് വിദഗ്ദ്ധര്‍ എത്തി വിശദീകരണം നല്‍കി.


സിപിഎമ്മും എന്‍സിപിയും സോഫ്ട് വെയര്‍ വിദഗ്ദ്ധരെ കൊണ്ടു വന്നിരുന്നു,. ഇവര്‍ക്കു മുന്നില്‍ 14 വോട്ടിംഗ് യന്ത്രങ്ങള്‍ നിരത്തി. അടുത്തിടെ തിരഞഞ്ഞെടുപ്പ് നടന്ന അഞ്ചു സംസ്ഥാനങ്ങളില്‍ ഉപയോഗിച്ച വോട്ടിംഗ് യന്ത്രങ്ങളില്‍ നിന്ന് ഏതെങ്കിലും പതിനാലെണ്ണം തിരഞ്ഞെടുക്കാനാണ് കമ്മീഷന്‍ ആവശ്യപ്പെട്ടത്.


യന്ത്രത്തിന്റെ പാര്‍ട്ടുകള്‍ അഴിച്ചു മാറ്റരുതെന്നും പുതിയതായി ഒന്നും ഘടിപ്പിക്കരുതെന്നും നിബന്ധനയുണ്ടായിരുന്നു. ഈ നിബന്ധന സ്വീകാര്യമല്ലെന്ന് പറഞ്ഞാണ് ആംആദ്മി പാര്‍ട്ടി ഹാക്കത്തണ്‍ ബഹിഷ്‌കരിച്ചത്. മെഷിന്റെ പ്രവര്‍ത്തനം ബോധ്യപ്പെട്ടതോടെ ഹാക്കത്തണില്‍ നിന്നും എന്‍സിപിയും പിന്നീട് സിപിഎമ്മും പിന്തിരിഞ്ഞു.


നാലു മണിക്കൂര്‍ സമയമാണ് ഹാക്ക് ചെയ്യാന്‍ തിരഞ്ഞെടുപ്പു കമ്മീഷന്‍ സമയം നല്‍കിയിരുന്നത്.


യുപിയില്‍ ബിജെപി നേടിയ വന്‍ വിജയത്തെതുടര്‍ന്ന് ബിഎസ്പി നേതാവ് മായാവതിയാണ് വോട്ടിംഗ് യന്ത്രങ്ങളില്‍ കൃത്രിമം നടത്തിയാണ് ബിജെപി വിജയിച്ചതെന്ന് ആരോപിച്ച് ആദ്യം രംഗത്ത് എത്തിയത്. പിന്നീട്,. ആംആദ്മി പാര്‍്ട്ടിയും കോണ്‍ഗ്രസും മറ്റും പിന്നാലെ എത്തുകയായിരുന്നു. ഏഴു ദേശീയ പാര്‍ട്ടികളേയും 49 സംസ്ഥാന പാര്‍ട്ടികളേയും കമ്മീഷന്‍ ഔദ്യോഗികമായി ക്ഷണിച്ചെങ്കിലും എന്‍സിപിയും സിപിഎമ്മും മാത്രമാണ് വെല്ലുവിളി സ്വീകരിച്ചത്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ