General News

കാര്‍ തോട്ടിലേക്ക് മറിഞ്ഞ ഒരു കുടുംബത്തിലെ മൂന്നു പേര്‍ മരിച്ചു

Sun, Jun 04, 2017

Arabianewspaper 498
കാര്‍ തോട്ടിലേക്ക് മറിഞ്ഞ ഒരു കുടുംബത്തിലെ മൂന്നു പേര്‍ മരിച്ചു represntative picture

എറണാകുളം ജി്ല്ലയില്‍ വടക്കന്‍ പറവൂരിനടുത്ത് പുത്തന്‍വേലിക്കരയില്‍ കണക്കന്‍ക്കടവിലെ തോട്ടിലേക്ക് കാര്‍ മറിഞ്ഞ് ഒരു കുടുംബത്തിലെ മൂന്നു പേര്‍ മരിച്ചു.


രണ്ടു സ്ത്രീകളും മൂന്നുവയസുള്ള കുട്ടിയുമാണ് മരിച്ചത്. കാര്‍ ഓടിച്ചിരുന്ന മെര്‍വിന്റെ അമ്മയും ഭാര്യയും കുഞ്ഞുമാണ് മരിച്ചത്.


മെര്‍വിനെ പരിക്കുകളോടെ രക്ഷപ്പെടുത്തി. മകന്‍ ആരോണിന്റെ മൃതദേഹം നീരൊഴുക്കില്‍ ഒലിച്ചു പോയതിനെ തുടര്‍ന്ന് ഏറെ തിരച്ചിലിനു ശേഷമാണ് ലഭിച്ചത്.


കാറിനുള്ളില്‍ കുടുങ്ങിയ മേരി, ഹണി എന്നിവരും മരിച്ചു, കൈവരിയില്ലാത്ത റോഡില്‍ നിന്നും തെന്നി മാറി കാര്‍ തോട്ടിലേക്ക് മറിയുകയായിരുന്നു. ബന്ധുവിന്റെ വീട്ടില്‍ ബര്‍ത്ത് ഡേ പാര്‍ട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്നു കുടുംബ.

Tags : accident 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ