General News

ഇന്ത്യ പാക്കിസ്ഥാനെ കീഴടക്കി, 124 റണ്‍സിന്

Sun, Jun 04, 2017

Arabianewspaper 400
ഇന്ത്യ പാക്കിസ്ഥാനെ കീഴടക്കി, 124 റണ്‍സിന്

ചാമ്പ്യന്‍സ് ട്രോഫിയി്ല്‍ ഇന്ത്യക്ക് വിജയത്തുടക്കം. ബദ്ധ വൈരികളായ പാക്കിസ്ഥാനെ 124 റണ്‍സിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. മഴമൂലം വിജയ ലക്ഷ്യം പുതുക്കി നിശ്ചയിച്ചതിനെ തുടര്‍ന്ന് പാക്കിസ്ഥാന് വിജയിിക്കാന്‍ 41 ഓവറില്‍ 289 റണ്‍സായിരുന്നു വേണ്ടിയിരുന്നത്.


എന്നാല്‍, 33.4 ഓവറില്‍ പാക്കിസ്ഥാന്റെ പോരാട്ടം ഇന്ത്യ അവസാനിപ്പിച്ചു. 65 പന്തില്‍ 55റണ്‍സെടുത്ത അഷര്‍ അലി മാത്രമാണ് പാക്കിസ്ഥാന് വേണ്ടി മികവു കാട്ടിയത്. മധ്യ നിരയില്‍ മൊഹമദ് ഹഫീസ് (43 പന്തില്‍ 33) പോരാട്ടം നടത്തിയെങ്കിലും കൂട്ട് ആരുമുണ്ടായില്ല. ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ സര്‍ഫറാസ് അഹമദ് 16 പന്തില്‍ നിന്ന് 15 റണ്‍സെടുത്തു. ഇന്ത്യ്ക്കു വേണ്ടി ഉമേഷ് യാദവ് മൂന്നും ഹാര്‍ദ്ദിക് പാണ്ഡ്യെയും രവീന്ദ്ര ജഡേജയും രണ്ടും ഭൂവനേശ്വര്‍ കുമാര്‍ ഒന്നു വിക്കറ്റുകള്‍ വീതം വീഴ്ത്തി


ടോസ് നേടി ഇന്ത്യയെ ബാറ്റിംഗിന് അയച്ച പാക്കിസ്ഥാന് അപ്രാപ്യമായ കൂറ്റന്‍ സ്‌കോറാണ് ഇന്ത്യ പടുത്തുയര്‍ത്തി നല്‍കിയത്.


മഴമൂലം കളി രണ്ടു വട്ടം തടസപ്പെടുത്തിയ മത്സരത്തില്‍ രോഹിത് ശര്‍മ ( 119 പന്തില്‍ 91 ) ശിഖര്‍ ധവാന്‍ ( 65 പന്തില്‍ 68) എന്നിവര്‍ ചേര്‍ന്ന് ഓപ്പണിംഗ് വിക്കറ്റില്‍ നേടിയ 136 റണ്‍സാണ് ഇന്ത്യയുടെ ഇന്നിംഗ്‌സിന്റെ നട്ടെല്ല്.


തുടര്‍ന്ന് വിരാട് കോഹ് ലി നേടിയ (68 പന്തില്‍ 81 ) മികച്ച വ്യക്തിഗത സ്‌കോറാണ് ഇന്ത്യക്ക് മേല്‍ക്കൈ നല്‍കിയത്.


32 പന്തില്‍ നിന്ന് എട്ടു ബൗണ്ടറിയും ഒരു സിക്‌സും ഉള്‍പ്പടെ 53 റണ്‍സ് നേടിയ യുവരാജ് സിംഗ് കളിയിലെ കേമനായി പുരസ്‌കാരവും നേടി. അവസാന ഓവറുകളില്‍ തിമിര്‍ത്താടാന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയും യുവരാജിന് കൂട്ടിനുണ്ടായിരുന്നു ആറു പന്തില്‍ മൂന്നു സികസ്‌റുകള്‍ പറത്തിയ പാണ്ഡ്യ 20 റണ്‍ അടിച്ചെടുത്തു.


.എഡ്ജ്ബാസ്റ്റണിലെ സ്റ്റേഡിയത്തില്  മഴ രണ്ടു വട്ടം കളി തടസപ്പെടുത്തി. 38.1 ഓവറില്‍ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സെടുത്ത് നില്‍ക്കെ രണ്ടാമതും മഴ എത്തി കളി തടസപ്പെടുത്തുകയായിരുന്നു.


ഒ3പ്പണര്‍ രോഹിത് ശര്‍മ 77 (108)യും നായകന്‍ വിരാട് കോഹ് ലിയുമാണ് ( 27 പന്തില്‍ 24) ക്രീസിലുണ്ടായിരുന്നത്.


9.5 ഓവറില്‍ ഇന്ത്യ വിക്കറ്റ് നഷ്ടപ്പെടാതെ 46 റണ്‍സ് എടുത്തവേളയിലാണ്  ആദ്യം  കനത്ത മഴയെത്തിയത്. നേരത്തെ, അവസാന ഇലവനില്‍ പരിചയ സമ്പന്നനായ യുവരാജ് സിംഗിനേയും ഉള്‍പ്പെടുത്തിയിരുന്നു.




Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ